ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെതിരെ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെതിരെ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി

കൊച്ചി> സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് പൊലിസ് സംരക്ഷണം നല്‍കുന്നതിനെതിരെ, ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി രംഗത്ത്.

ശബരിമലയിൽ ഒന്നോ രണ്ടോ വ്യക്തികൾക്ക് പ്രത്യേക പോലിസ് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് മേൽനോട്ട സമിതി കോടതിയില്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ടില്‍ പറയുന്നത് .  ഇത്തരത്തിൽ സംരക്ഷണം നൽകുന്നത് മറ്റു ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കും.

മകരവിളക്ക് കാലത്ത് തിരക്ക് വർധിക്കാനിരിക്കുകയാണ്. ഈ സമയത്ത് ചിലർക്ക് മാത്രം സംരക്ഷണം നൽകുന്നത് തിരക്ക് വർധിപ്പിക്കുകയും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യും. ആളുകൾ കൊക്കയിൽ വീഴാനും സാധ്യതയുണ്ട്. ഡിസംബർ 24 ന് രണ്ട് സ്ത്രീകൾ വന്നപ്പോൾ 20 കിലോമീറ്റർ ദൂരത്തിലാണ് ക്യൂ ഉണ്ടായത്. ഇത് സാധാരണ ഭക്തരുടെ ആരാധനാ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നതാണ്. അതിനാൽ പ്രത്യേക സുരക്ഷ വിശിഷ്ട വ്യക്തികൾക്കും കോടതി അനുവദിക്കുന്നവർക്കും മാത്രമേ പാടുള്ളൂയെന്നും റിപ്പോർട്ട് പറയുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2CLhP0i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages