കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ മൂന്നു സ്‌ട്രീമുകളിലും സംവരണം ഉറപ്പാക്കും: മന്ത്രി എ കെ ബാലൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ മൂന്നു സ്‌ട്രീമുകളിലും സംവരണം ഉറപ്പാക്കും: മന്ത്രി എ കെ ബാലൻ

തിരുവനന്തപുരം > സംസ്ഥാനത്ത് ആരംഭിക്കുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ(കെഎഎസ്‌) മൂന്നു സ്‌ട്രീമുകളിലും സംവരണം ഉണ്ടാകുമെന്ന്‌ നിയമ മന്ത്രി എകെ ബാലൻ. അതിന്‌ നിലവിലെ ചട്ടത്തിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ അത്‌ പരിഹരിക്കും. സംവരണത്തിന്‌ അർഹതയുള്ള ആളുകൾക്ക്‌ സംവരണ കോട്ട അനുസരിച്ച്‌ ലഭിക്കേണ്ട വിഹിതത്തിൽ എന്തെങ്കിലും കുറവുണ്ടായാൽ അത്‌ തിരുത്താൻ പ്രത്യേക നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണെന്നും എ കെ ബാലൻ പറഞ്ഞു.

കെഎഎസിന‌് രൂപീകരിച്ച  ചട്ടങ്ങൾ പ്രകാരം മൂന്നുരീതിയിലുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്തത്. സ്ട്രീം ഒന്നിൽ നേരിട്ടും രണ്ടിലും മൂന്നിലും തസ്തികമാറ്റം മുഖേനയുമാണ് നിയമനം. നേരിട്ടുള്ള നിയമനത്തിന് പൊതുസംവരണ തത്വങ്ങൾ ബാധകമാകുമ്പോൾ തസ്തികമാറ്റ വഴിയുള്ള നിയമനത്തിന്‌ നിലവിലെ സംവരണവ്യവസ്ഥ ബാധകമല്ല എന്നതായിരുന്നു വിമർശനം. എന്നാൽ മൂന്ന്‌ സ്‌ട്രീമിലും സംവരണമുണ്ടാകും. അതിന്‌ നിലവിലെ ചട്ടത്തിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ അത്‌ പരിഹരിക്കും. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ കെഎഎസിൽ പത്ത്‌ ശതമാനം വരെ സംവരണം ഉറപ്പാക്കും. അതിനുള്ള സാമ്പത്തിക പരിധി നിശ്ചയിക്കും.  കേന്ദ്രം മുന്നോട്ടുവെക്കുന്ന മാനദണ്ഡം അതുപോലെ അനുകരിച്ചായിരിക്കില്ല. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക്‌ ഗുണം ലഭിക്കുന്ന തരത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒഇസി വിഭാഗത്തിന്റെ സംവരണം നിഷേധിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്‌. കഴിഞ്ഞ യുഡിഎഫ്‌ ഗവൺമെന്റ്‌ ഒരു പഠനവും നടത്താതെ ഒബിസിയിലെ 30  വിഭാഗങ്ങളെ ഒഇസിയാക്കി. എന്നാൽ അത്‌ നടപ്പിലാക്കുകയോ ബജറ്റിൽ തുക നീക്കി വെയ്‌ക്കുകയോ ചെയ്‌തില്ല. എന്നാൽ ആ വിഭാഗങ്ങളുടെ സംവരണാനുകൂല്യം സംരക്ഷിക്കുന്ന നിലപാടാണ്‌ ഈ ഗവൺമെന്റ്‌ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.




 



from Kerala || Deshabhimani ​Online ​News http://bit.ly/2HpBZRZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages