പട്ടാമ്പി > പട്ടാമ്പി കൈരളീ സ്ട്രീറ്റില്‍ കേദാരത്തില്‍ ഇരട്ടയില്‍ മനയില്‍ ഇ ദാമോദരന്‍ നമ്പൂതിരി (78) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് അന്ത്യം. മൃതദേഹം വൈകിട്ട് 3ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറും. കോങ്ങാട് കെ പി ആര്‍ പി ഹൈസ്‌കൂളിലെ മുന്‍ അധ്യാപനായിരുന്നു. ജില്ലയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകരെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാവായിരുന്നു.
കെ പി ടി യു നേതാവ് കെ എസ് ടി എ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, പറളി സബ് ജില്ല പ്രസിഡന്റ് - സെക്രട്ടറി, കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, പാലക്കാട് റൂറല്‍ ബ്ലോക്ക് പ്രസിഡന്റ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പട്ടാമ്പി ബ്ലോക്ക് കമ്മറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം ഏരിയാ കമ്മിറ്റി അംഗവുമാണ്.
1973 ല്‍ സിപിഐ എം അംഗമായ അദ്ദേഹം ഇപ്പോഴും പാര്‍ട്ടി അംഗമാണ്. 2018ല്‍ കൊപ്പം അഭയം ഏര്‍പ്പെടുത്തിയ വിടി പുരസ്‌കാരം നല്‍കി ആദരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഐസിപി നമ്പൂതിരിയുടെ മകളും മുന്‍ അധ്യാപികയുമായ സുമയാണ് ഭാര്യ. കൊപ്പം സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ഇ ഡി സ്‌മിത, സിപിഐ എം പട്ടാമ്പി ഏരിയാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറിയുമായ ഇ ഡി ശ്രീജ,പേഴുന്തറ സ്‌കൂള്‍ അധ്യാപിക
ഇ ഡി സീമ എന്നിവര്‍ മക്കളാണ്. സിപിഐ എം പട്ടാമ്പി ഏരിയാ സെക്രട്ടറി എന്‍ പി വിനയകുമാര്‍, ദേശാഭിമാനി കൊച്ചി ന്യൂസ് എഡിറ്റര്‍ വി ജയിന്‍, മേലാറ്റൂര്‍ സ്‌കൂളിലെ അധ്യാപകന്‍ പാലക്കീഴ് രവീന്ദ്രന്‍ എന്നിവര്‍ മരുമക്കളാണ്.
മന്ത്രി എ കെ ബാലന്‍, എം ബി രാജേഷ് എം പി, മുന്‍ എംഎല്‍എ സി പി മുഹമ്മദ്, കര്‍ഷക സംഘം ജില്ല സെക്രട്ടറി പി കെ സുധാകരന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ നാരായണ ദാസ്.
from Kerala || Deshabhimani Online News http://bit.ly/2D8wumv
via IFTTT
No comments:
Post a Comment