എംപി ഫണ്ട‌് ഉപയോഗിച്ച‌് നിർമിച്ച റോഡിന‌് സ്വന്തം പേര‌് നൽകി കെ വി തോമസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

എംപി ഫണ്ട‌് ഉപയോഗിച്ച‌് നിർമിച്ച റോഡിന‌് സ്വന്തം പേര‌് നൽകി കെ വി തോമസ‌്

കൊച്ചി > എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന് സ്വന്തം പേര് നൽകി സ്വയം ഉദ്ഘാടനവും നടത്തി പാർലമെന്റംഗം. കുമ്പളങ്ങിയിലെ ഒന്നാം വാർഡിലാണ് എറണാകുളം പാർലമെന്റ് അംഗം കെ വി തോമസ് സ്വന്തം വികസന ഫണ്ടിൽനിന്ന‌് സ്വന്തം പേരിൽ റോഡ് നിർമിച്ച് സ്വയം ഉദ്ഘാടനം നടത്തിയത്. 9, 25,000 രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചത്. ചടങ്ങിൽ അധ്യക്ഷനായത് ബന്ധുകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണിയാണ്.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാ പ്രദീപ്, പഞ്ചായത്തംഗങ്ങളായ എം പി രത്തൻ, തോമസ് ആന്റണി, സഹകരണ ബാങ്ക് ബോർഡംഗം ബാബു വിജയാനന്ദ് എന്നിവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രതിപക്ഷ പഞ്ചായത്തംഗങ്ങളെയും മറ്റും ഒഴിവാക്കി രഹസ്യമായാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. നാളിതുവരെ കുമ്പളങ്ങിയിലേക്ക് തിരിഞ്ഞുനോക്കാത്ത എംപി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ  ജന്മനാട്ടിൽ നിറഞ്ഞു നിൽക്കാനാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെ വി തോമസ് വിമതവിഭാഗം ആരോപിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2RJWPiP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages