ന്യൂഡല്‍ഹി> ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് പറഞ്ഞതിനെ കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീപ്രവേശം തടഞ്ഞ‌് നിയമനിർമാണം നടത്തണമെന്നും വിഷയത്തിൽ പ്രാദേശികമായ നിലപാടെടുക്കാൻ സോണിയയും രാഹുൽ ഗാന്ധിയും അനുവദിച്ചിട്ടുണ്ടെന്നുമാണ് ചെന്നിത്തലയുടെ മറുപടി. ഹർത്താലിന്റെ മറവിൽ ആർഎസ‌്എസ്സുകാർ ആക്രമണം നടത്തിയതിനെപ്പറ്റിയുള്ള എൻഎസ‌്എസ‌് നിലപാട‌് സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന‌് ചെന്നിത്തല ഒഴിഞ്ഞുമാറി.
യുവതിപ്രവേശനത്തിൽ കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേരയാണ് അനുകൂല നിലപാട് വ്യക്തമാക്കിയത്. 'കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോള്‍ താഴേത്തട്ടിലെ യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണം;' ഖേര പറഞ്ഞിരുന്നു. ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം .
വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള സംസ്ഥാന തലത്തിന്റെ പ്രവര്‍ത്തനം ഹൈക്കമാന്റിന് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകളിലൂടെ വ്യക്തമാക്കുന്നത്.ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കിയിരുന്നു.
ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത് . അതിനാൽ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെപിസിസിയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2Qs4y0v
via IFTTT
No comments:
Post a Comment