ഹര്‍ത്താല്‍ സുപ്രീം കോടതി വിധിക്കെതിരെ ;അക്രമം വെച്ചുപൊറുപ്പില്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ഹര്‍ത്താല്‍ സുപ്രീം കോടതി വിധിക്കെതിരെ ;അക്രമം വെച്ചുപൊറുപ്പില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം > സുപ്രീം കോടതി വിധി അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള വ്യക്തമായ ഇടപെടലാണ്  കേരളത്തില്‍ ഉണ്ടായത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടും. ഒരു തരത്തിലുള്ള അക്രമവും വെച്ചുപൊറുപ്പിക്കില്ല. സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹര്‍ത്താലാണ് ഇന്നത്തേത്. ബിജെപി നടത്തുന്ന 5 മത്തെ ഹര്‍ത്താലാണിത്. 3 മാസത്തിനിടെ ഏഴാമത്തെ ഹര്‍ത്താലാണിത്. സംഘപരിവാര്‍ ഏതെല്ലാം അതിക്രമങ്ങള്‍  ശബരിമലയില്‍ കാട്ടികൂട്ടി എന്നത് ജനങ്ങളുടെ മനസിലുണ്ട്. ഇത്തരം അക്രമങ്ങളില്‍ നിന്നും ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ദര്‍ശനം നടത്തിയ രണ്ട് വനിതകള്‍ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഇതിനായി ശ്രമിച്ചതാണ്. പലകാരണങ്ങളാല്‍ അതിനു കഴിഞ്ഞില്ല. പിന്നീട് വീണ്ടും ശബരിമലയില്‍ പ്രവേശിക്കണമെന്ന് പറഞ്ഞ് അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് സുരക്ഷ ഒരുക്കി  അവര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ചെയ്തു കൊടുത്തു. ഹെലികോപ്റ്ററില്‍ അല്ല, സാധരണ ഭക്തര്‍ പോകുന്ന വഴിതന്നെയാണ്  വനിതകള്‍ പോയത്. ശബരിമലയില്‍ എത്തിയപ്പോള്‍ പ്രത്യേക പരിഗണനയുണ്ടായില്ല. എല്ലാ ഭക്തരും സൗകര്യങ്ങള്‍ പരസ്‌പരം ഒരുക്കാറുണ്ട്. ദര്‍ശനത്തിനുള്ള സൗകര്യം മറ്റു ഭക്തര്‍ തന്നെയാണ് ഇവര്‍ക്കു വേണ്ടി ഒരുക്കിയത്. ഒരുവിധ സംഘര്‍ഷവും ശബരിമലയില്‍ ഇവര്‍ക്കു നേരെ ഉണ്ടായില്ല.
 

ദര്‍ശനം നടന്നുവെന്ന വിവരം പുറത്തറിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു പ്രശ്‌നവും ഉണ്ടായില്ല. ഇതിലുടെ വ്യക്തമാവുന്നത് സ്വാഭാവികമായി പ്രതിഷേധം നമ്മുടെ നാടിനും  ഭക്തര്‍ക്കുമില്ല എന്നതാണ്. എല്ലാവരും ആ വിവരം  അറിഞ്ഞ് ആ നിലയ്‌ക്ക് നില്‍ക്കുകയാണ് ചെയ്തത്. പ്രത്യേക സംഘര്‍ഷമില്ലാതിരുന്നപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ സംഘര്‍ഷം നടത്തുന്നതിന് നിര്‍ദേശം നല്‍കുകയാണുണ്ടായത്. സംഘപരിവാര്‍ തെരുവില്‍ ആക്രമം സംഘടിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്.  ഇത് കൃത്യമായ അസൂത്രണത്തിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി  മാധ്യമപ്രവര്‍ത്തകര്‍, പൊലീസ്, വഴിയാത്രക്കാര്‍ എന്നിവരെ ആക്രമിക്കുകയായിരുന്നു.

സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ 79 കെസ്ആര്‍ടിസി ബസ് തല്ലിത്തകര്‍ത്തു. 31 പൊലീസുകാര്‍ക്ക് പരിക്കേറ്റു. വഴിയാത്രക്കാരെയും ആക്രമിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.  വനിതാമാധ്യമപ്രവര്‍ത്തകരും അക്രമിക്കപ്പെട്ടിട്ടുണ്ട്. നിരവധി കടകളും ബോര്‍ഡുകളും തകര്‍ത്തു. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന്റെ  ഉണ്ണിയപ്പം കൗണ്ടര്‍ അടച്ചു പൂട്ടിക്കുന്ന തരത്തില്‍ അക്രമം നടത്തി. ബേക്കറി നടത്തുന്ന സ്ത്രീയെ വനിതാമതിലില്‍ പങ്കെടുത്തെന്നു പറഞ്ഞ് ആക്രമിച്ചു കട അടിച്ചു തകര്‍ത്തു. ചാലക്കുടിയില്‍ അഡ്വക്കേറ്റ് മാത്യുവിന്റെ കാര്‍ ആക്രമിക്കുകയും വാഹനത്തില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ കൈക്ക് കടന്നുപിടിക്കുകയും ചെയ്തു. സിപിഐ എമ്മിന്റെ പാര്‍ടി ഓഫീസുകള്‍ തല്ലിതകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

സര്‍ക്കാര്‍ വാശി പിടിച്ച് ഏതെങ്കിലും സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ല. എന്നാല്‍ അവിടെ ദര്‍ശനം നടത്താന്‍  താല്‍പര്യവുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കും. ഇതല്ലാതെ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന്  അവില്ല.  വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മതനിരപേഷത സംരക്ഷിക്കുന്ന സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം. നവമാധ്യമങ്ങളില്‍ നാട്ടില്‍ പ്രശ്‌‌നങ്ങല്‍ ഉണ്ടാക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നുണ്ട്. അത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


 



from Kerala || Deshabhimani ​Online ​News http://bit.ly/2VpUCbl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages