തോട്ടം മേഖലയിലെ ഒഴിവുകൾ ഉടൻ നികത്തണം: പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

തോട്ടം മേഖലയിലെ ഒഴിവുകൾ ഉടൻ നികത്തണം: പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ


കുമളി
പ്ലാന്റേഷൻ മേഖലയിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു) 31ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നിരവധി ഒഴിവുകളാണ‌് വിവിധ മേഖലയിലുള്ളത‌്.  ഇക്കാര്യത്തിൽ തോട്ടം ഉടമകളുടെ നിഷേധ നിലപാടുകൾ തിരുത്തി ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകൾ നികത്തണം. തോട്ടം ജീവനക്കാരുടെ ശമ്പള പരിഷ‌്കരണം നടപ്പാക്കുക, പൂട്ടിയ മുഴുവൻ തോട്ടങ്ങളും തുറക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

സ. വി ആർ ഭാസ‌്കരൻ നഗറിൽ(കുമളി ഹോളിഡേ ഹോം) ചേർന്ന എസ‌്റ്റേറ്റ‌് സൂപ്പർവൈസർമാരുടേയും മറ്റ‌് ജീവനക്കാരുടേയും സംഘടനയുടെ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ എം മുഹമ്മദാലി അധ്യക്ഷനായി.

സമ്മേളനത്തിന‌് തുടക്കംകുറിച്ച‌് സമ്മേളന നഗറിൽ രാവിലെ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ എം മുഹമ്മദാലി പതാക ഉയർത്തി.
ഓൾ ഇന്ത്യാ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) പ്രസിഡന്റ് അഡ്വ. പി ലാലാജി ബാബു, കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി എസ് രാജൻ, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എസ് ചെറിയാൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം കെ ബാബുരാജൻ സ്വാഗതവും എ രാമൻ നന്ദിയും പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2UjcBih
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages