നെടുമ്പാശേരി
നെടുമ്പാശേരി വിമാനത്താവളത്തിൽ മയക്കുമരുന്നുവേട്ട. എയർ ഇന്ത്യാ എക‌്സ‌്പ്രസ് വിമാനത്തിൽ ദോഹയ്ക്ക് പോകാനെത്തിയ മലപ്പുറം
കൂനോൽമാട് പുത്തൂർപള്ളിക്കൽ പട്ടയിൽ വീട്ടിൽ മുബഷീറി (22)നെയാണ‌് 1.6 കിലോ ഹാഷിഷുമായി വിമാനത്താവളത്തിൽ പിടികൂടിയത‌്.
അന്താരാഷ‌്ട്ര വിപണിയിൽ ഒരുകോടി രൂപ വരുന്ന ഹാഷിഷ‌് ഇയാളുടെ ബാഗേജിൽനിന്നാണ‌് കണ്ടെടുത്തത്. പൊതിയിലാക്കി വിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്ന് പരിശോധനയ്ക്കിടെ സിയാൽ സുരക്ഷാവിഭാഗമാണ് ഹാഷിഷ‌് കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസിന് കൈമാറി. ആരാണ് ഹാഷിഷ് നൽകിയതെന്നും ആർക്ക് കൈമാറാനാണ‌് ദോഹയ്ക്ക‌് കൊണ്ടുപോകാൻ ശ്രമിച്ചതെന്നുമുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ‌്. ബാഗേജിൽ ഹാഷിഷുള്ള കാര്യം തനിക്ക് അറിയില്ലെന്ന‌് ഇയാൾ കസ്റ്റംസിന് മൊഴിനൽകി.
from Kerala || Deshabhimani Online News http://bit.ly/2DDAn3g
via IFTTT
No comments:
Post a Comment