മൂന്നാർ > മൂന്നാറിൽ കൊടുംതണുപ്പ് തുടരുന്നു. മൂന്നാറിലും സമീപ പ്രദേശങ്ങളിലും താപനില ഒരുഡിഗ്രി അനുഭവപ്പെടുമ്പോൾ 30 കിലോമീറ്റർ അകലെയുള്ള ചെണ്ടുവര, ചിറ്റവര തുടങ്ങിയ എസ്റ്റേറ്റുകളിൽ കുറഞ്ഞ താപനില മൈനസ് രണ്ടാണ്. ജനുവരി ആദ്യം മുതൽ തുടങ്ങിയ തണുപ്പ് മാറ്റമില്ലാതെ തുടരുന്നത് ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
എസ്റ്റേറ്റ് മേഖലകളിൽ കൊടും തണുപ്പിനെ തുടർന്ന് പുൽ മൈതാനത്ത് മഞ്ഞുപാളികൾ നിരന്നുകിടക്കുന്ന കാഴ്ച കൗതുകകരമാണ്. ഇത് നേരിൽ കാണുന്നതിന് നിരവധി വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ഇതാദ്യമാണ് ഇത്രയും ദിവസം തണുപ്പ് നീണ്ടുനിൽക്കുന്നതെന്ന് പഴമക്കാർ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2TaByMX
via IFTTT
No comments:
Post a Comment