പ്രളയമെടുത്ത വായനശാലകളില്‍ പുസ‌്തകം നിറയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

പ്രളയമെടുത്ത വായനശാലകളില്‍ പുസ‌്തകം നിറയുന്നു

ആലപ്പുഴ > പ്രളയ അതിജീവനത്തിന്റെ മറ്റൊരേടാകുകയാണ‌് പുസ‌്തകശാലകളുടെ വീണ്ടെടുപ്പ‌്. പൂർണമായി നശിച്ചതും ഭാഗികമായി മുങ്ങിയതുമടക്കമുള്ള വായനശാലകൾ വീണ്ടെടുപ്പിന്റെ വഴിയിലാണ്.  നഷ‌്ടപ്പെട്ട പുസ‌്തകങ്ങളിൽ മുക്കാൽ ഭാഗവും ആറുമാസംകൊണ്ട‌് വീണ്ടെടുത്തു. ലൈബ്രറി കൗൺസിലിന്റെ പുസ‌്തകശേഖരണ ജാഥയും  പ്രസാധകരുടെ സഹായവും അതിജീവനത്തിന‌് വേഗംകൂട്ടി.

സംസ്ഥാനത്താകെ 220ൽ അധികം വായനശാലകൾക്കാണ‌് പ്രളയത്തിൽ നാശനഷ‌്ടമുണ്ടായത‌്. 3,22,861 പുസ‌്തകങ്ങൾ നഷ്ടപ്പെട്ടു. ആലപ്പുഴയിലായിരുന്നു നാശം കൂടുതൽ. 54 വായനശാലകൾ വെള്ളത്തിൽ മുങ്ങി. കൂടുതൽ പുസ‌്തകങ്ങൾ നഷ്ടപ്പെട്ടത് എറണാകുളം ജില്ലയിലാണ്, 1,75,418 എണ്ണം. ആലപ്പുഴയിൽ 78,493 പുസ‌്തകങ്ങൾ നശിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലും നാശമുണ്ടായി.

പ്രളയാനന്തരം പുസ‌്തകങ്ങൾ തിരിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി തൃശൂരിൽ നിന്ന് കാസർകോട്ടേക്കും തിരുവനന്തപുരത്തേക്കും ലൈബ്രറി കൗൺസിൽ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നേതൃത്വത്തിൽ പുസ‌്തകശേഖരണ ജാഥ നടത്തി. സ്വീകരണ കേന്ദ്രങ്ങൾ പുസ‌്തകങ്ങൾ നൽകിയാണ് ജാഥയെ വരവേറ്റത‌്.

ജാഥയിൽനിന്ന് ലഭിച്ചതും അല്ലാതെയുമായി 2,09,781 പുസ‌്തകങ്ങൾ ഇതുവരെ ശേഖരിച്ചു. കൊല്ലം ജില്ലയിൽനിന്നാണ് ഏറ്റവും അധികം പുസ‌്തകങ്ങൾ ലഭിച്ചത്–- 41,333. തിരുവനന്തപുരത്തുനിന്ന് 38,933ഉം കോട്ടയത്തുനിന്ന് 22,815 പുസ‌്തകങ്ങൾ ലഭിച്ചു. വയനാടുനിന്നാണ് ഏറ്റവും കുറവ് പുസ‌്തകങ്ങൾ ലഭിച്ചത് –-1800 എണ്ണം.
ചിന്ത, ഡിസി തുടങ്ങിയ പ്രസാധകരും പുസ‌്തകങ്ങൾ നൽകി. ഈ പുസ‌്തകങ്ങൾ ഇനി ജില്ലാ ലൈബ്രറികൗൺസിൽ വഴി വായനശാലകൾക്ക് വിതരണം ചെയ്യും. മുംബൈ, ബം​ഗളുരു തുടങ്ങിയ സ്ഥലങ്ങളിലെ മലയാളി കൂട്ടായ‌്മകളും പുസ‌്തകം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന‌് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ പറഞ്ഞു.

വായനശാലകളിൽ പുസ‌്തകങ്ങൾക്ക‌് പുറമേയുണ്ടായ നാശനഷ‌്ടങ്ങളുടെ കണക്ക് സർക്കാരിന് സമർപ്പിച്ചു. 43 വായനശാലകളിലാണ് ഇത്തരത്തിൽ നാശനഷ‌്ടങ്ങളുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ പുനരുദ്ധാരണത്തിന് പണം അനുവദിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2Tacvtb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages