തിരുവനന്തപുരം> എല്ലാ വർഷവും ബജറ്റ് പ്രസംഗത്തിൽ വ്യത്യസ‌്തമായ അവതരണ രീതി പരീക്ഷിക്കുന്നു ധനമന്ത്രി തോമസ‌് ഐസക‌്. ഇത്തവണ ബജറ്റ് പ്രസഗംത്തിന്റെ കവറും സവിശേഷമാക്കി. നവോത്ഥാന നായകനായ അയ്യങ്കാളിയും, പഞ്ചമിയുമാണ‌് കവർ ചിത്രമായത‌്. കവർ എന്തായിരിക്കണമെന്ന ആലോചന അവസാനിച്ചത് അയ്യങ്കാളിയിലും, പഞ്ചമിയിലുമാണ‌്' തോമസ‌് ഐസക‌് ഫേസ‌്ബുക്കിൽ കുറിച്ചു.കേരളത്തിന്റെ നവോത്ഥാന പാരമ്പര്യങ്ങൾ ഓർമപെടുത്തികൊണ്ടായിരുന്നു ബജറ്റ‌് പ്രസംഗം ആരംഭിച്ചത‌്.
ഫേസ‌്ബുക്ക‌് പോസ്റ്റിന്റെ പൂർണരൂപം
"ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ കവർ എന്തായിരിക്കണം? അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണ്. ചിത്രം കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. നമ്മുടെ നവോത്ഥാനനായകരിൽ പ്രമുഖ സ്ഥാനം അദ്ദേഹത്തിനുണ്ട്. മാത്രമല്ല, സ്ത്രീകൾ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകൾക്കു നൽകുന്ന കവർ ചിത്രങ്ങളായി നൽകേണ്ടത് എന്നും തീരുമാനിച്ചിരുന്നു. ഗോഡ്ഫ്രേ ദാസ് നന്നായി കവർ ഡിസൈനും നിർവഹിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ'
from Kerala || Deshabhimani Online News http://bit.ly/2Ggzwat
via IFTTT
No comments:
Post a Comment