എരുമേലി ചന്ദനക്കുടത്തിന‌് വർണാഭ സമാപനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

എരുമേലി ചന്ദനക്കുടത്തിന‌് വർണാഭ സമാപനം


എരുമേലി
എരുമേലി ചന്ദനക്കുട മഹോത്സവത്തിന‌് വർണ്ണാഭമായ സമാപനം. എരുമേലി മഹല്ലാ മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ചന്ദനക്കുട ഘോഷയാത്ര എരുമേലി നൈനാർ പള്ളി(വാവർ പള്ളി)യിൽ നിന്നാരംഭിച്ച് പള്ളിവളപ്പിൽ വെള്ളിയാഴ്ച പുലർച്ചെ എത്തിയാണ് സമാപിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ , ചെണ്ട വാദ്യമേളങ്ങൾ, വിവിധ തരം കാവടികൾ, കോൽക്കളി, അറബനമുട്ട്, സഞ്ചരിക്കുന്ന ഗാനമേള ട്രൂപ്പ് തുടങ്ങിയവ ചന്ദനക്കുട ഘോഷയാത്രയ്ക്ക് മിഴിവേകി. ദേവസ്വം ബോർഡ്‌, അയ്യപ്പസേവാസംഘം, പൊലീസ്, വ്യാപാരി സംഘടനകൾ,  പഞ്ചായത്ത്, മറ്റ് സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. ജമാഅത്ത് പ്രസിഡന്റ‌് അഡ്വ. പി എച്ച് ഷാജഹാൻ, വൈസ് പ്രസിഡന്റ‌് കെ എച്ച് നൗഷാദ്, സെക്രട്ടറി നൈസാം പി അഷറഫ്, ജോയിന്റ‌് സെക്രട്ടറി ഹക്കീം മാടത്താനി തുടങ്ങിയവർ ചന്ദനക്കുടത്തിന‌് നേതൃത്വം നൽകി.

പള്ളിവളപ്പിൽ ചേർന്ന യോഗത്തിൽ  മന്ത്രി വി എസ് സുനിൽകുമാർ ചന്ദനക്കുട ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജമാഅത്ത് പ്രസിഡന്റ‌് പി എച്ച് ഷാജഹാൻ അധ്യക്ഷനായി. പി സി ജോർജ് എംഎൽഎ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ‌് ടി എസ് കൃഷ്ണകുമാർ, ജില്ലാ കലക്ടർ സുധീർ ബാബു, ജില്ലാ പൊലീസ് ചീഫ് ഹരിശങ്കർ, സബ് കലക്ടർ ഈശ പ്രിയ, എരുമേലിയിലെ സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ മെറിൻ ജോസഫ്, വി ജി വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ കെ ആർ അജേഷ്, പാരിസ ജമാൽ ചക്കാലയ്ക്കൽ, ജസ്‌നാ നജീബ്, മുജീബ് റഹ്മാൻ, ഹരികുമാർ, കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത്കുമാർ, ഡിവൈഎസ‌്പി മധുസൂദനൻ എന്നിവർ സംസാരിച്ചു. ജമാഅത്ത് സെക്രടറി നൈസാം പി അഷറഫ് സ്വാഗതം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2SMBzX5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages