നവ ഉദാരനയങ്ങൾ ഭാവിയെക്കുറിച്ചുള്ള ചിന്തകളെ തകർക്കുന്നു: വിജയ‌് പ്രഷാദ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

നവ ഉദാരനയങ്ങൾ ഭാവിയെക്കുറിച്ചുള്ള ചിന്തകളെ തകർക്കുന്നു: വിജയ‌് പ്രഷാദ‌്


കൊച്ചി
നവ ഉദാരനയങ്ങൾ ഭാവിയെക്കുറിച്ചുള്ള ചിന്തകളെ തകർക്കുകയാണെന്ന‌് ‌പ്രൊഫ. വിജയ‌് പ്രഷാദ‌്. ഇത്തരം നയങ്ങൾ ലോകജനതയുടെ പ്രതീക്ഷകളുടെ അകലം വർധിപ്പിക്കുകയും ക്ഷാമം ഇരട്ടിയാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മഹാരാജാസ‌് കോളേജിലെ പൊളിറ്റിക്കൽ സയൻസ‌് വിഭാഗം സംഘടിപ്പിച്ച ‘നവ ഉദാരനയങ്ങളും ബദലും; ഇട‌തുപക്ഷത്തിന്റെ പ്രതിസന്ധിയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ ഉദാരനയങ്ങൾ സ്ഥിരംതൊഴിലെന്ന സംസ‌്കാരം ഇല്ലാതാക്കി. കൈയാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടാവുന്ന സ്ഥിതിയായി. തൊഴിലില്ലായ‌്മ വ്യക്തിപരമായ പ്രശ‌്നമല്ല. അത‌് രാഷ‌്ട്രീയപ്രശ‌്നമാണ‌്.

തൊഴിലില്ലായ‌്മ മുതലാളിത്തത്തിന്റെ സൃഷ്ടിയാണ‌്. തൊഴിലില്ലായ‌്മ നേരിടുന്നവർക്ക‌് ആത്മവിശ്വാസം പകരാൻ കഴിയണം. യുവ ജനസംഖ്യ ഇന്ത്യയുടെമാത്രമല്ല, ലോകത്തിന്റെയും പ്രശ‌്നങ്ങളിലൊന്നാണ‌്. ഉദാരവൽക്കരണത്തിന്റെ കാൽനൂറ്റാണ്ട‌് പിന്നിട്ട ഇന്ത്യയിലും കേരളത്തിലും ഇടതുപക്ഷം വലിയ വെല്ലുവിളികളെയാണ‌് നേരിടുന്നത‌്. തെരഞ്ഞെടുപ്പ‌ുരാഷ്ട്രീയത്തിൽ മാത്രമല്ല, ജാതിയും മതവുംപോലുള്ള സാമൂഹിക വെല്ലുവിളികളെയും നേരിടേണ്ടതുണ്ട‌്. നവ ഉദാരനയങ്ങൾ പൊതു അഭിലാഷങ്ങൾക്ക‌ുപകരം അവ വ്യക്തികേന്ദ്രീകൃതമാക്കുകയാണ‌്. അത‌് പട്ടിണിയില്ലാത്ത,  പൊതുവിദ്യാഭ്യാസമുള്ള, ഗതാഗതസംവിധാനമുള്ള സമൂഹത്തെക്കുറിച്ച‌് ചിന്തിപ്പിക്കുന്നില്ല. ഉപഭോഗസമൂഹമാണ‌് അതിന്റെ ലക്ഷ്യം. പൊതുചിന്തകൾക്ക‌് സ്ഥാനംനൽകുന്നില്ല. അവയും വ്യക്തികളിലേക്ക‌് ചുരുക്കുന്നു. ജനങ്ങളെ യാന്ത്രികമായ ജീവിതശൈലിയിലേക്ക‌് നയിക്കുകയാണ‌്. ഇത്തരം വെല്ലുവിളികളെ ഇടതുപക്ഷം നേരിടേണ്ടിയിരിക്കുന്നു.

ചൈന  പ്രഭുത്വത്തെ പിഴുതെറിഞ്ഞ‌് ഭൂപരിഷ‌്കരണം നടപ്പാക്കിയപ്പോൾ ഇന്ത്യ പഴയ ജന്മി മാടമ്പി സംസ‌്കാരങ്ങളെ കൈവിടാതെ ഭൂമി വൻകിടക്കാരിൽത്തന്നെ നിലനിർത്തുകയായിരുന്നു. ഏതാനും മേഖലകളിൽമാത്രം ഇന്ത്യ ദേശാസാൽക്കരണം നടത്തിയപ്പോൾ ലാഭം കൂടുതലുള്ള മേഖലകൾ സ്വകാര്യകുത്തകകൾക്ക‌് നൽകി. മുംബൈ–ഡൽഹി റൂട്ടിൽ സ്വകാര്യ വിമാനക്കമ്പനികളുടെ ഇടിച്ചുകയറ്റം ഉദാഹരണമാണ‌്. മൊബൈൽഫോണിൽ പ്രഭാതവന്ദനം പറയുന്നവർതന്നെ ഭീകരമായ വർഗീയ പരാമർശങ്ങൾ അയക്കുന്നു. ലോകമാകെ ജനാധിപത്യം അപകടത്തിലാണെന്ന ചിന്തപോലും പലർക്കും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നവ ഉദാരനയങ്ങൾക്ക‌് ബദൽസമ്പത്തിന്റെ പൊതു ഉപയോഗമാണ‌്. രാഷ‌്ട്രീയം, ജീവിതം തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളുമായി ഒരുമിച്ച‌് പ്രവർത്തിക്കണം. സഹകരണ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കണം. കൂടുതൽ സാംസ‌്കാരിക പരിപാടികൾ  സംഘടിപ്പിച്ച‌് വീടുകളിൽനിന്ന‌് ആളുകളെ പുറത്തെത്തിക്കണം. രാഷ‌്ട്രീയം തെരഞ്ഞെടുപ്പ‌ുപ്രക്രിയമാത്രമല്ല, ജനങ്ങളുടെ സ്വപ‌്നമാക്കണം. പൊതുഗതാഗതം ജനാധിപത്യരീതിയാണ‌്. മാർക‌്സിസം, പുരോഗമനം എന്നിവയെക്കുറിച്ച‌് കൂടുതൽ സംവാദങ്ങളുണ്ടാക്കണം. തൊഴിൽ സാമൂഹ്യമായി വിഭജിക്കപ്പെടണം. ഉൽപ്പന്നങ്ങൾ പലവഴി ഉൽപ്പാദിപ്പിക്കാൻ കഴിയണം. വൻകിട കെട്ടിടങ്ങൾ ഭൂമിക്ക‌് താങ്ങാനാകില്ല. ദളിത‌്, ആദിവാസി, സ‌്ത്രീ സമൂഹങ്ങളുടെ പ്രശ‌്നങ്ങൾ ഏറ്റെടുത്ത‌് ഇടതുപക്ഷം പ്ര‌‌‌‌‌‌‌‌ക്ഷേ‌ാഭങ്ങൾ ഏറ്റെടുക്കണമെന്ന‌് 1970കളിൽ ഇ എം എസ‌് എഴുതിയിരുന്നു. ഇപ്പോൾ അതിന്റെ പ്രാധാന്യം വർധിച്ചു.

കർഷകസമരങ്ങളെയും ദുരഭിമാനക്കൊലകൾക്ക‌് എതിരായി ഉയരുന്ന ചെറുത്തുനിൽപ്പുകളെയും ഇടതുപക്ഷം ഏകോപിപ്പിക്കണം. പരസ‌്പരബന്ധമുള്ള സമരങ്ങൾ ഏറ്റെടുക്കണം. തമിഴ‌്നാട്ടിൽ ജാതിമതിലുകൾ പൊളിച്ചതുപോലെ സമരങ്ങൾ ഉയരണം. ആർത്തവവും കന്യകാത്വവും പറഞ്ഞ‌് സ‌്ത്രീകളെ പൊതു ഇടങ്ങളിൽനിന്ന‌് അകറ്റിനിർത്തുന്നതിനെതിരെ കേരളത്തിൽ നടത്തിയ വനിതാമതിൽ ലോകത്ത‌് സ‌്ത്രീകൾ നടത്തിയ വലിയ മുന്നേറ്റങ്ങളിലൊന്നായി മാറി. റഷ്യയിൽ കമ്യൂണിസത്തിനേറ്റ തിരിച്ചടിക്ക‌ുശേഷവും മുതലാളിത്തത്തിന‌് ബദൽ കമ്യൂണിസംതന്നെയാണെന്നും പ്രൊഫ. വിജ‌യ‌് പ്രഷാദ‌് പറഞ്ഞു. ട്രൈ കോൺടിനെന്റൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഫോർ സോഷ്യൽ റിസർച്ച‌് എക‌്സിക്യൂട്ടീവ‌് ഡയറക്ടറും ലെഫ‌്റ്റ‌് വേർഡ‌് ബുക‌്സ‌് ചീഫ‌് എഡിറ്ററുമാണ‌് വിജ‌യ‌് പ്രഷാദ‌്. ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ‌് വിഭാഗം മേധാവി ഡോ. ഡിമ്പി ദിവാകരൻ അധ്യക്ഷനായി. ഷിഫ മറിയം നന്ദി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2AHbBNP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages