ന്യൂഡല്‍ഹി > ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച താല്‍കാലിക തീയതി പ്രകാരമാണിത്. സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യു ഹര്‍ജികള്‍ അതിനു മുന്‍പേ പരിഗണിക്കുമെന്നാണ് സൂചന. ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്‍, വിഎച്ച്പി നേതാവ് എസ് ജയ രാജ്കുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ച് വിധിക്ക് എതിരായ പുനഃ പരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് ഭരണഘടന ബെഞ്ച് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാല്‍ മുന്‍ നിശ്ചയിച്ചത് പ്രകാരം പരിഗണിക്കാന്‍ ഇടയില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 27 വരെ അവധി നീട്ടിയതായും ഇതിനിടെ സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2T5bOS2
via IFTTT
No comments:
Post a Comment