പ്രളയത്തിലകപ്പെട്ട വാഹനങ്ങളുമായി വന്‍ തട്ടിപ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

പ്രളയത്തിലകപ്പെട്ട വാഹനങ്ങളുമായി വന്‍ തട്ടിപ്പ്


തിരുവനന്തപുരം
പ്രളയത്തിൽ തകർന്ന വാഹനങ്ങൾ മറയാക്കി വൻ തട്ടിപ്പ്. ഇടനിലക്കാരും ഇൻഷുറൻസ് കമ്പനികളും സെക്കൻഡ‌് ഹാൻഡ‌് വാഹന വിൽപ്പനക്കാരുമാണ‌് തട്ടിപ്പിനുപിന്നിൽ.  പ്രളയത്തിൽ മുങ്ങിയ വാഹനങ്ങൾ ഉപയോ​ഗശൂന്യമെന്ന് വരുത്തി ഉടമസ്ഥന് മുഴുവൻ ഇൻഷുറൻസ് തുകയും നൽകിയാണ് തട്ടിപ്പ്. നെറ്റ് ലോസ് ​ഗണത്തില്‍ പെടുത്തിയാണ് വാഹനം കൈക്കലാക്കുന്നത്. തുച്ഛമായ തുകനൽകി അസ്സൽ രേഖകൾ സഹിതം വാഹനം സ്വന്തമാക്കിയശേഷം ഇവ ഇടനിലക്കാർക്ക് വിൽക്കുകയാണ്. ഇടനിലക്കാർ ഒരു മാനദണ്ഡവും പാലിക്കാതെ വാഹനത്തിന് പുറംമോടി മാത്രം അറ്റകുറ്റപ്പണി നടത്തി മറിച്ചുവിൽക്കും. ഫലത്തിൽ വാഹനത്തിന് രണ്ടിരട്ടി വില ലഭിക്കുമെന്ന‌് കേരള യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആൻഡ‌് ബ്രോക്കേഴ്സ് അസോസിയേഷൻ

വർക്കിങ് ജനറൽ സെക്രട്ടറി അനിൽ വർ​ഗീസ് പറഞ്ഞു.  ഇടനിലക്കാരില്‍നിന്ന് വാഹനം  വാങ്ങുന്നവരാണ് വഞ്ചിക്കപ്പെടുന്നത്. സുരക്ഷാസംവിധാനങ്ങള്‍പോലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത വാഹനങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക. പ്രളയത്തില്‍പെട്ട വാഹനങ്ങള്‍ക്ക് അപകടസാധ്യതയും ഏറെയാണ്.  ഇത്തരം വാഹനങ്ങള്‍ നിയമപരമായി പൂർണമായും നശിച്ച ​ഗണത്തില്‍പെടുത്തി രജിസ‌്ട്രേഷൻ റദ്ദാക്കുകയോ ആര്‍സിയില്‍ ഫ്ലഡ് റിലേറ്റഡ് വെഹിക്കിള്‍ എന്ന് രേഖപ്പെടുത്തുകയോ ചെയ്യണം. ഇത‌് ചെയ്യാതെയാണ‌് സെക്കൻഡ‌്‌ ഹാൻഡ‌് വാഹനം എന്നപേരിൽ വിൽപ്പന നടത്തുന്നത‌്. ഇത്തരം തട്ടിപ്പ‌് നടക്കുന്നതിനാല്‍ സെക്കന്‍ഡ് ക്ലാസ് വാഹനവിപണിയുടെ വിശ്വാസ്യത  നഷ്ടപ്പെ‌ടുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അനില്‍ വര്‍​ഗീസ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2TzKJ9v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages