ശബരിമല സമരത്തിന്റെ പിന്നിൽ ഗൂഢാലോചന: ദേവസ്വം കോൺഫെഡറേഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

ശബരിമല സമരത്തിന്റെ പിന്നിൽ ഗൂഢാലോചന: ദേവസ്വം കോൺഫെഡറേഷൻ


തിരുവനന്തപുരം
ശബരിമലയെയും ദേവസ്വം ബോർഡിനെയും തകർക്കാനായി നടക്കുന്ന സമരങ്ങളെ വിശ്വാസികൾ തിരിച്ചറിയണമെന്ന‌് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ‌് കോൺഫെഡറേഷൻ പ്രസ‌്താവനയിൽ പറഞ്ഞു. ശബരിമലയുടെപേരിൽ ചിലർ നടത്തുന്ന സമരത്തിനുപിന്നിൽ വലിയ ഗുഢാലോചനയുണ്ട‌്. വിശ്വാസസംരക്ഷണമല്ല ഇക്കൂട്ടരുടെ ലക്ഷ്യം. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെ തകർത്ത‌് തങ്ങൾക്ക‌്  സ്വാധീനമുള്ള സ്വകാര്യക്ഷേത്രങ്ങളുടെ താൽപ്പര്യസംരക്ഷണവും മറ്റ‌് രാഷ്ട്രീയ ലക്ഷ്യങ്ങളുമാണുള്ളത‌്.

ശബരിമല സന്നിധാനത്തെ പോലും അക്രമ സമരത്തിന്റൈ വേദിയാക്കിയവർ മാപ്പർഹിക്കുന്നില്ല. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ശക്തമായ നിലപാടിനെ തുടർന്നാണ‌് ഇത്തരക്കാരെ സന്നിധാനത്തുനിന്ന‌് ഒഴിവാക്കാനായത‌്. ശബരിമല തീർഥാടകർക്ക‌് സുഗമമായ ദർശനം ലഭിക്കാൻ ഇത‌് സഹായമായി. ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്നും വഴിപാട‌് നടത്തരുതെന്നുമുള്ള പ്രചാരണം നടത്തുന്നവർ വിശ്വാസികളുടെ താൽപ്പര്യങ്ങളല്ല സംരക്ഷിക്കുന്നത‌്. ഇത്തരക്കാരുടെ ലക്ഷൃമെന്തെന്ന‌് ബോർഡ‌് ജീവനക്കാരും കുടുംബാംഗങ്ങളും മനസ്സിലാക്കിക്കഴിഞ്ഞു. സമരത്തിന്റെയും ഹർത്താലിന്റെയും പേരിൽ ബോർഡ‌് ഓഫീസുകൾക്ക‌്  നേരെ നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ‌്. ദേവസ്വം ബോർഡ‌ുമായി ആലോചിക്കാതെ ശബരിമലയിൽ തന്ത്രി തീരുമാനമെടുത്തത‌് ശരിയായ നടപടിയല്ലെന്നും കോൺഫെഡറേഷൻ പ്രസിഡന്റ‌് സി എൻ രാമനും ജനറൽ സെക്രട്ടറി ജി വാസുദേവൻനമ്പൂതിരിയും പ്രസ‌്താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2CRAsj8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages