ബിജെപിക്ക‌് മൂക്കുകയർ ; തെരഞ്ഞെടുപ്പ‌് ഫണ്ട‌് ആർഎസ‌്എസിന്റെ കൈകളിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ബിജെപിക്ക‌് മൂക്കുകയർ ; തെരഞ്ഞെടുപ്പ‌് ഫണ്ട‌് ആർഎസ‌്എസിന്റെ കൈകളിൽ


സംഘടനാകാര്യത്തിൽ നോക്കുകുത്തിയാക്കിയതിനു പിന്നാലെ തെരഞ്ഞെടുപ്പ‌് ചുമതലയിലും ബിജെപി സംസ്ഥാനനേതൃത്വത്തിന‌് മൂക്കുകയറിട്ട‌് ആർഎസ‌്എസ‌്. ഇരുപത‌് ലോക‌്സഭാ മണ്ഡലങ്ങളുടെയും തെരഞ്ഞെടുപ്പ‌് ചുമതല ആർഎസ‌്എസ‌് നേതാക്കൾക്ക‌് നൽകി. സംസ്ഥാന മേൽനോട്ടവും ആർഎസ‌്എസ‌് നിയോഗിച്ച ബിജെപി ഓർഗനൈസിങ‌് സെക്രട്ടറിമാർക്കാണ‌്. ഇതിനെതിരെ ബിജെപിയിൽ അമർഷം പുകയുകയാണ‌്. കേന്ദ്രത്തിൽനിന്ന‌് വരുന്ന കോടികളുടെ തെരഞ്ഞെടുപ്പ‌് ഫണ്ട‌് മുന്നിൽക്കണ്ടാണ‌് ഈ നീക്കം.

ബിജെപി സംസ്ഥാനനേതാക്കളെ ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ‌് കമ്മിറ്റികളാണ‌് രൂപീകരിച്ചിരിക്കുന്നത‌്. സാമ്പത്തികം ഉൾപ്പെടെയുള്ള സബ‌്കമ്മിറ്റികളിലും ആർഎസ‌്എസ‌് പിടിമുറുക്കി. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് കേന്ദ്രത്തിൽനിന്ന‌് ഒഴുകുന്ന കോടികൾ സംഘപരിവാർ നേതാക്കളുടെ കൈകളിലെത്തുന്നതിലാണ‌് അസ്വസ്ഥത പുകയുന്നത‌്. വരുംദിവസങ്ങളിൽ ഇതിന്റെപേരിൽ ബിജെപി–-ആർഎസ‌്എസ‌് ഏറ്റുമുട്ടൽ രൂക്ഷമാകുമെന്നാണ‌് സൂചന. എന്നാൽ, തീർത്തും ദുർബലനായ അവസ്ഥയിലാണ‌് സംസ്ഥാന പ്രസിഡന്റ‌്  പി എസ‌് ശ്രീധരൻപിള്ള.

ശബരിമല വിഷയത്തിൽ ബിജെപി നേതൃത്വത്തെ ഇരുട്ടിൽ നിർത്തിയാണ‌് ആർഎസ‌്എസ‌് കാര്യങ്ങൾ നിയന്ത്രിച്ചത‌്. ശബരിമല കേന്ദ്രീകരിച്ചുള്ള സമരം നിർത്താൻ ആർഎസ‌്എസ‌് നിർദേശിച്ചെങ്കിലും അത‌് വകവയ‌്ക്കാതെയാണ‌് സമരം സെക്രട്ടറിയറ്റ‌് പടിക്കലേക്ക‌് മാറ്റിയത‌്. സെക്രട്ടറിയറ്റ‌് പടിക്കൽ നടത്തുന്ന നിരാഹാര സത്യഗ്രഹം ആരും തിരിഞ്ഞുനോക്കാത്ത ദുരവസ്ഥയിൽ എത്തിച്ചതും സംഘപരിവാറാണ‌്. ബിജെപി നേതൃത്വം ഒന്നിനും കൊള്ളില്ലെന്ന‌് വരുത്തി സംഘടനയിൽ പിടിമുറുക്കുകയായിരുന്നു ലക്ഷ്യം. ഇതുവഴി തെരഞ്ഞെടുപ്പ‌് ചുമതല കൈപ്പിടിയിൽ ഒതുക്കാനായിരുന്നു ആർഎസ‌്എസ‌് പദ്ധതി.

ശബരിമല കർമസമിതിയെ മുന്നിൽ നിർത്തിയാണ‌്  ആർഎസ‌്എസ‌് കരുക്കൾ നീക്കിയത‌്. ഈ മാസം 18ന‌് സെക്രട്ടറിയറ്റ‌് വളയൽ സമരം കർമസമിതിയാണ‌് പ്രഖ്യാപിച്ചത‌്. അതിൽനിന്ന‌് കർമസമിതി ഇപ്പോൾ പിന്മാറി. പകരം 20ന‌് ജില്ലകൾ കേന്ദ്രീകരിച്ച‌് ഭക്തജനസംഗമം നടത്താനാണ‌് തീരുമാനം. അമൃതാനന്ദമയി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാനും സംഘപരിവാർ തീരുമാനിച്ചിട്ടുണ്ട‌്. അതേസമയം കർമസമിതിയുടെ സമരത്തോട‌് ബിജെപി നേതൃത്വം മുഖം തിരിഞ്ഞുനിൽക്കുകയാണ‌്. 18ലെ സെക്രട്ടറിയറ്റ‌് വളയൽ മാറ്റിയോയെന്ന‌് ചോദിച്ചപ്പോൾ കർമസമിതിയോട‌് ചോദിക്കണമെന്നാണ‌് ശ്രീധരൻ പിള്ള പറഞ്ഞത‌്.

സെക്രട്ടറിയറ്റിന‌് മുന്നിലെ നിരാഹാരസമരം സുപ്രീംകോടതി റിവ്യൂഹർജി പരിഗണിക്കുന്ന 22ന‌് നിർത്താനാണ‌് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം വരുന്നത‌ുവരെ ശബരിമല സമരം മറ്റുരൂപത്തിൽ തുടരണമെന്നാണ‌് സംഘപരിവാർ നിർദേശം. 21ന് എത്തുന്ന ദേശീയ അധ്യക്ഷൻ അമിത‌്‌ ഷായുടെ നിർദേശം അനുസരിച്ച‌് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന‌് ബിജെപി നേതൃത്വം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2FA0mKm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages