സീറ്റ‌് വിഭജനം: കോൺഗ്രസ‌് നേതാക്കൾ ഡൽഹിക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

സീറ്റ‌് വിഭജനം: കോൺഗ്രസ‌് നേതാക്കൾ ഡൽഹിക്ക‌്



ലോക‌്സഭാ തെരഞ്ഞെടുപ്പ‌ിനുള്ള സീറ്റ‌് വിഭജന ചർച്ചയ‌്ക്കായി സംസ്ഥാന നേതാക്കളെ കോൺഗ്രസ‌് ഹൈക്കമാൻഡ‌് ഡൽഹിക്ക‌് വിളിപ്പിച്ചു. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല, കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എന്നിവരെയാണ‌് വിളിപ്പിച്ചത‌്. ചൊവ്വാഴ‌്ച ഇവർ ഡൽഹിക്ക‌് പോകും. എ കെ ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തേക്കും.

2014ൽ യുഡിഎഫ‌് ഭരണത്തിലിരിക്കുമ്പോൾ 20ൽ എട്ട‌് സീറ്റ‌് മാത്രമാണ‌് കേരളത്തിൽനിന്ന‌് കോൺഗ്രസിന‌് കിട്ടിയത‌്. എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും എട്ട‌് സീറ്റാണ‌് കിട്ടിയതെങ്കിൽ ഇപ്പോൾ നില തീർത്തും പരിതാപകരമാണ‌്. സംഘടനാ സംവിധാനം താറുമാറായി നിൽക്കുന്നു. സംഘപരിവാർ അനുകൂലനിലപാട‌് കാരണം നേതാക്കളും അണികളും കൂട്ടത്തോടെ കൊഴിഞ്ഞുപോയി. 2014ൽ ഒപ്പമുണ്ടായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ എൽഡിഎഫിൽ ചേർന്നു. അതോടൊപ്പം, ഗ്രൂപ്പുകൾ തമ്മിലുള്ള അടിയും സീറ്റ‌് മോഹികളുടെ കിടമത്സരവും.

ഈ സാഹചര്യത്തിൽ നിലവിലുള്ള സീറ്റ‌് നിലനിർത്താൻ കഴിയില്ലെന്ന‌് മാത്രമല്ല, 2004ലെ അനുഭവമുണ്ടാകുമെന്നും ഹൈക്കമാൻഡ‌് ഭയക്കുന്നു. 2004ൽ കോൺഗ്രസിന‌് ഒരു സീറ്റ‌് പോലും കേരളത്തിൽനിന്ന‌് കിട്ടിയില്ല. മുസ്ലിംലീഗ‌് ഒരു സീറ്റിൽ ജയിച്ചു. സമാനമായ സാഹചര്യം ഒഴിവാക്കാൻ എന്തുചെയ്യണമെന്നതും ഹൈക്കമാൻഡിനെ അലട്ടുന്നു. നിലവിൽ കേൺഗ്രസിന്റെ കൈയിലുള്ള എട്ട‌് സീറ്റിൽ ഒന്ന‌ുപോലും സുരക്ഷിതമാണെന്ന‌് പറയാൻ കഴിയില്ല.

വടകരയിൽ ഇനി മൽസരിക്കാനില്ലെന്ന‌് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതോടെ ആ സീറ്റിന‌ുവേണ്ടി പിടിവലിയാണ‌്. വീരേന്ദ്രകുമാർ മുന്നണി വിട്ടതോടെ ഇവിടെ യുഡിഎഫ‌് ജയിക്കില്ലെന്ന‌് ഏതാണ്ട‌് ഉറപ്പാണെങ്കിലും മത്സരിക്കാനുള്ള അവസരം നഷ‌്ടപ്പെടുത്താൻ ആരും തയ്യാറല്ല. സിറ്റിങ‌് എംപി എം ഐ ഷാനവാസ‌് മരിച്ചതോടെ വയനാടിന‌ുവേണ്ടിയും അടി മൂത്തു. സീറ്റ‌് വിട്ടുകൊടുക്കാൻ ഐ ഗ്രൂപ്പ‌്  തയ്യാറല്ല. ഷാനിമോൾ  ഉസ‌്മാനെ ഇവിടെ നിർത്താനാണ‌് ഐ ഗ്രൂപ്പ‌് ആലോചിക്കുന്നത‌്. എ ഗ്രൂപ്പുകാരനായ ടി സിദ്ധിക്കിനും വയനാ‌ട‌് സീറ്റിൽ കണ്ണുണ്ട‌്. അതല്ലെങ്കിൽ വടകരയായാലും മതി. സിദ്ധിക്ക‌് വടകര നിൽക്കുകയാണെങ്കിൽ വയനാട്ടിൽ ഷാനിമോളുടെ നറുക്ക‌് കീറും. എം ഐ ഷാനവാസിന്റെ മകളെ ഇറക്കാനും ചിലർ ശ്രമിക്കുന്നുണ്ട‌്. കോഴിക്കോട‌് സിറ്റിങ‌് എംപി എം കെ രാഘവനെ മാറ്റില്ല. എന്തായാലും വടക്കൻ കേരളത്തിൽനിന്ന‌് കോൺഗ്രസിന‌് കിട്ടിയ ഈ മുന്ന‌് സീറ്റും ഇത്തവണ നിലനിർത്താൻ കഴിയില്ലെന്നാണ‌് നേതൃത്വത്തിന്റെ വിലയിരുത്തൽ.

തൃശൂർ സീറ്റിൽ ഡിസിസി പ്രസിഡന്റ‌് ടി എൻ പ്രതാപന‌് കണ്ണുണ്ട‌്. അവിടെ വി എം സുധീരനെ നിർത്തി പ്രതാപനെ വെട്ടണമെന്ന‌് ഇരു ഗ്രൂപ്പും ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ പി സി ചാക്കോ ചാലക്കുടിയിൽ ഭാഗ്യം പരീക്ഷിക്കും. രണ്ട‌് സീറ്റിനുംവേണ്ടി ഒരു ഡസൻ പേരെങ്കിലും രംഗത്തുണ്ട‌്. പത്മജ വേണുഗോപാൽ ഉൾപ്പെടെയുള്ളവർ മൽസരിക്കാൻ ഉറച്ച‌ുനിൽക്കുകയാണ‌്.

ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ സിറ്റിങ‌് എംപിമാർതന്നെ മത്സരിക്കും. അവശേഷിക്കുന്ന സീറ്റുകൾക്ക‌് കടുത്ത മത്സരമാണ‌്. മാരത്തൺ ചർച്ചയിലൂടെ മാത്രമേ ഇത‌് പരിഹരിക്കാനാകൂ. അതിനുള്ള തുടക്കമാണ‌് ചൊവ്വാഴ‌്ച ഡൽഹിയിൽ.
ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുമ്പ‌് കെപിസിസി പുനഃസംഘടനയെന്ന പ്രഖ്യാപനം ഗ്രൂപ്പുകൾ വെട്ടിക്കീറിക്കളഞ്ഞ സാഹചര്യത്തിൽ സീറ്റ‌് ചർച്ചയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട‌് നിർണായകമാകും.



from Kerala || Deshabhimani ​Online ​News http://bit.ly/2RTTKwY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages