കവർച്ച ലൈവായി കാണും; കുടുങ്ങും, ഞൊടിയിടയിൽ വിവരങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

കവർച്ച ലൈവായി കാണും; കുടുങ്ങും, ഞൊടിയിടയിൽ വിവരങ്ങൾ



ബാങ്കിലും എടിഎമ്മിലും ജ്വല്ലറിയിലും നുഴഞ്ഞുകയറുന്നവരുടെ  ഓരോചലനവും നിരീക്ഷിക്കാൻ പൊലീസ‌്. പണമിടപാട‌് സ്ഥാപനങ്ങൾക്കും ജ്വല്ലറികൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾക്കും   നൂതനസുരക്ഷാ പദ്ധതിയായ  ‘സെൻട്രൽ ഇൻട്രൂഷ്യൽ മോണിറ്ററിങ‌് സിസ‌്റ്റം’ (സിഐഎംഎസ‌്)കേരള പൊലീസ‌് നടപ്പാക്കുന്നു. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക‌് സർക്കാർ അനുമതിനൽകി. രാജ്യത്ത‌് ആദ്യമായാണ‌് ഇത്തരം  സുരക്ഷാ സംവിധാനം.  

ഞൊടിയിടയിൽ വിവരങ്ങൾ
പൊതുമേഖലാ –- ഷെഡ്യൂൾഡ‌്–-സഹകരണ ബാങ്കുകൾ,  എംടിഎം,  ട്രഷറികൾ, ജ്വല്ലറികൾ, മാളുകൾ തുടങ്ങിയ വലിയ വ്യാപാര സ്ഥാപനങ്ങൾ എന്നിവയാണ‌് പദ്ധതിയിൽ വരിക. ഈ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളെ  പൊലീസ‌് ആസ്ഥാനത്തെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും.

ക്യാമറകളിൽ സെൻസർ ഘടിപ്പിച്ച‌് ഇന്റർഫേസ‌് യൂണിറ്റുമായി  ബന്ധിപ്പിച്ചാകും  ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാക്കുക. 24 മണിക്കൂറും പൊലീസ‌് ദൃശ്യങ്ങൾ നിരീക്ഷിക്കും.  അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ   ജില്ലാ പൊലീസ‌് കൺട്രോൾ റൂമിലേക്കും അടുത്ത പൊലീസ‌്   സ‌്റ്റേഷനിലേക്കും കൈമാറും.

ഇതിനാൽ  പൊലീസിന‌് അതിവേഗം സംഭവസ്ഥലത്തെത്താം. എല്ലാ സ്ഥാപനങ്ങളിലെയും ചുമതലപ്പെട്ടയാളുടെ ഫോൺ നമ്പരിലേക്ക‌് ദൃശ്യംസഹിതം വിവരം കൈമാറും. നിലവിൽ  കവർച്ചയടക്കം നടന്നാൽ   ദൃശ്യം കാമറയിൽ പതിയുമെങ്കിലും ഏറെ വൈകിയാകും  സംഭവം പുറത്തറിയുക. അപ്പോഴേക്കും പ്രതികൾ സംസ്ഥാനം തന്നെ വിട്ടിരിക്കും.

എന്നാൽ, സിഐഎംഎസ‌് പദ്ധതിയിൽ ലൈവായി വിവരം  ലഭിക്കും. ആവശ്യമെങ്കിൽ വീടുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. 
 



from Kerala || Deshabhimani ​Online ​News http://bit.ly/2T9znJa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages