ആശുപത്രികൾ മരുന്നിന‌് നികുതി ഈടാക്കരുത് ; ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ആശുപത്രികൾ മരുന്നിന‌് നികുതി ഈടാക്കരുത് ; ഹൈക്കോടതി

 

. നികുതി സംബന്ധിച്ച നിയമപ്രശ്നത്തിൽ തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് റഫർ ചെയ്ത ഹർജികളിലാണ് ഫുൾ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം, ആശുപത്രി  ഫാർമസികളിലെ മരുന്നുവിൽപനയ‌്ക്ക‌് നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഡിവിഷൻ ബെഞ്ചുതന്നെ തീരുമാനമെടുക്കണമെന്ന‌് ജസ്റ്റിസുമാരായ കെ വിനോദ്ചന്ദ്രൻ, എ മുഹമ്മദ് മുസ്താഖ്, അശോക് മേനോൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ചികിത്സയുടെ ഭാ​ഗമായി എന്തെല്ലാം വസ്തുക്കൾ ഉപയോ​ഗിക്കാമെന്ന് രോ​ഗിക്കു തീരുമാനിക്കാൻ കഴിയില്ലെന്ന് 42 പേജുള്ള വിധിന്യായത്തിൽ കോടതി പറഞ്ഞു. തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഡോക്ടർക്ക‌് വിട്ടുനൽകുകയാണ് രോ​ഗി ചെയ്യുന്നത്. ഡോക്ടറുടെ നിർദേശപ്രകാരമാണ് മരുന്നും മറ്റും നൽകുന്നത്. . മരുന്നുനൽകുന്നതും ശസ്ത്രക്രിയ നടത്തുന്നതും ചികിത്സയുടെ ഭാ​ഗമാണ്;  ആശുപത്രികളെ ജീവകാരുണ്യസ്ഥാപനമായി കാണാനാകില്ലെങ്കിലും മരുന്നും  ‌മറ്റു സാമ​ഗ്രികളും വിൽക്കുന്ന ‌ബിസിനസ് സ്ഥാപനമായും കാണാനാവില്ലെന്ന‌് കോടതി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2FBzVo3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages