എൽനിനോ പ്രതിഭാസം : മത്തി കേരള തീരം വിടുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

എൽനിനോ പ്രതിഭാസം : മത്തി കേരള തീരം വിടുന്നു

കൊച്ചി> വരുംവർഷങ്ങളിൽ കേരളതീരത്ത‌് മത്തിയുടെ ലഭ്യത കുറയാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സമുദ്രജലത്തിന‌് ചൂടേറുന്ന  എൽനിനോ  പ്രതിഭാസം വീണ്ടും സജീവമാകുമെന്നും ഇതോടെ  മത്തി കുറയുമെന്നുമാണ‌് നിരീക്ഷണം. മുൻവർഷങ്ങളിൽ വൻതോതിൽ ലഭ്യത കുറഞ്ഞെങ്കിലും 2017ൽ നേരിയ വർധയുണ്ടായിരുന്നു. മത്തിസമ്പത്ത‌് പൂർവസ്ഥിതിയിലെത്തുംമുമ്പേ അടുത്ത എൽനിനോ ശക്തി പ്രാപിച്ചുവരുന്നതാണ‌് വീണ്ടും കുറയാനിടയാക്കുന്നത്.

മത്തി ലഭ്യതയിലെ കഴിഞ്ഞ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയപ്പോൾ എൽനിനോയാണ് ലഭ്യതയെ സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആർഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം കണ്ടെത്തിയിരുന്നു. 2012ൽ കേരളത്തിൽ റെക്കോഡ് അളവിൽ മത്തി ലഭിച്ചിരുന്നു. എൽനിനോയുടെ വരവോടെ അടുത്ത ഓരോവർഷവും ഗണ്യമായി കുറവുണ്ടായി. 2015ൽ എൽനിനോ തീവ്രതയിലെത്തിയതോടെ 2016ൽ വൻതോതിൽ കുറഞ്ഞു.

എൽനിനോയുടെ ശക്തി കുറഞ്ഞതോടെ 2017ൽ നേരിയ വർധനയുണ്ടായി. വരുംനാളുകളിൽ എൽനിനോ കൂടുതൽ ശക്തിപ്രാപിക്കുമെന്ന് അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ‌് അറ്റ്‌മോസ‌്ഫെറിക് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

2018ൽ എൽനിനോ തുടങ്ങിയെന്നും 2019ൽ താപനിലയിൽ കൂടുതൽ വർധനയുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘനയും ദേശീയ കാലാവസ്ഥാവകുപ്പും അറിയിച്ചിട്ടുണ്ട‌്. 2015-–-16 വർഷങ്ങളിൽ എൽനിനോ തീവ്രതയിലെത്തിയതിനെതുടർന്ന് മത്തിയിൽ വളർച്ചാമുരടിപ്പും സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസമദ് പറഞ്ഞു.

കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾവരെ തീവ്രമായി ബാധിക്കുന്ന മത്സ്യമാണ‌്  മത്തി. ഇന്ത്യയിൽ, എൽനിനോയുടെ പ്രതിഫലനം കൂടുതൽ അനുഭവപ്പെടുന്നത് കേരളതീരത്താണ്. എൽനിനോകാലത്ത് കേരളതീരങ്ങളിൽനിന്ന‌് മത്തി ചെറിയതോതിൽ മറ്റ് തീരങ്ങളിലേക്ക് പലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2SGokam
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages