ന്യൂഡൽഹി> താൻ കടലിലേക്ക് തിരിച്ചുപോകുമെന്ന് സാഹസിക യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന നാവികൻ കമാൻഡർ അഭിലാഷ് ടോമി. ആരോഗ്യം വീണ്ടെടുക്കുമെന്നും 2022ലെ ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ പങ്കെടുക്കുമെന്നും അഭിലാഷ് ടോമി ദേശീയ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമി ചികിത്സയ്ക്കുശേഷം ഡൽഹിയില്‍ തിരിച്ചെത്തി. കടലിലെ അപകടത്തെ അതിജീവിച്ചത് വലിയ അനുഭവമാണെന്ന് അഭിലാഷ് ടോമി പറഞ്ഞു. ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തശേഷം സമുദ്രപര്യടനത്തിന് ഇറങ്ങും. 2018 ജൂലൈ ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് സെപ്തംബറിൽ അഭിലാഷിന്റെ തുരീയ എന്ന പായ്വഞ്ചി അപകടത്തില്‍പ്പെടുകയായിരുന്നു.
വൈകാതെ തന്നെ പൂര്‍ണ ആരോഗ്യവാനാകും. അതുകഴിഞ്ഞ് ഉടന്‍ കടലിലേക്ക് മടങ്ങണമെന്നതാണ് ആഗ്രഹം. അതിനായി കുടുംബം ഒപ്പമുണ്ടെന്നും അഭിലാഷ് ടോമി കൂട്ടിച്ചേര്‍ത്തു. 2013ല്‍ ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് നാവികസേനയില്‍ കമാന്‍ഡറായ അഭിലാഷ് ടോമി.
from Kerala || Deshabhimani Online News http://bit.ly/2CxOhBY
via IFTTT
No comments:
Post a Comment