വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് ഇടതുസര്‍ക്കാര്‍; ക്ഷേമപെന്‍ഷനുകള്‍ നൂറ് രൂപവീതം വര്‍ധിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

വയോജനങ്ങളെ ചേര്‍ത്തുപിടിച്ച് ഇടതുസര്‍ക്കാര്‍; ക്ഷേമപെന്‍ഷനുകള്‍ നൂറ് രൂപവീതം വര്‍ധിപ്പിച്ചു

തിരുവനന്തപുരം > പാവങ്ങളോടും വയോജനങ്ങലോടുമുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിബദ്ധത വീണ്ടും തെളിയിച്ച് സംസഥാന ബജറ്റ്. ക്ഷേമപെന്‍ഷനുകള്‍ എല്ലാം 100 രൂപ വീതം പ്രതിമാസം വര്‍ധിപ്പിച്ചു. ഇതോടെ 1100 രൂപയായിരുന്നത് 1200 രൂപയാകും. ഇന്ന് പെന്‍ഷന്‍ വാങ്ങുന്ന 42 ലക്ഷം പേരില്‍ നാലിലൊന്ന് പേരും ഈ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി പെന്‍ഷന്‍ വാങ്ങുന്നത്. കുടിശക തീര്‍ത്ത് പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1100രൂപയായി വര്‍ധിപ്പിച്ചതും ഈ സര്‍ക്കാരാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശരാശരി പ്രതിവര്‍ഷം 1964 കോടിരൂപയാണ് ക്ഷേമപെന്‍ഷന് ചെലവഴിച്ചത്. 2018-19ല്‍ 7533 കോടിരൂരപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 150 കോടി മാത്രമാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2BcMjHw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages