തിരുവനന്തപുരം > ശബരിമല വികസനത്തിന് 739 കോടിരൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമല ക്ഷേത്രത്തിൽ തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പറഞ്ഞു. ഭക്തരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ഇതിൽ ഉണ്ടാകും.
പമ്പയിൽ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി അനുവദിച്ചു. പമ്പ, നിലയ്‌ക്കൽ അടിസ്ഥാന സൗകര്യ വികസനത്തിന് 147.75 കോടി അനുവദിച്ചു. റാന്നിയിലും നിലയ്ക്കലിലും പുതിയ പാർക്കിങ് സൗകര്യം ഒരുക്കും. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടിയും നൽകും.
from Kerala || Deshabhimani Online News http://bit.ly/2ToxBEm
via IFTTT
No comments:
Post a Comment