അക്ഷരമുറ്റം മെഗാ ഫൈനൽ ഇന്ന‌് കോട്ടയത്ത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

അക്ഷരമുറ്റം മെഗാ ഫൈനൽ ഇന്ന‌് കോട്ടയത്ത്‌


കോട്ടയം
ഒഡീസിയ –- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് മത്സരത്തിന്റെ മെഗാ ഫൈനൽ ശനിയാഴ‌്ച കോട്ടയം ബേക്കർ മെമ്മോറിയൽ സ‌്കൂൾ ക്യാമ്പസിൽ നടക്കും. ജില്ലാതലത്തിൽ വിജയിച്ച 224പേർ പങ്കെടുക്കും. 

സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ ഉദ‌്ഘാടനംചെയ്യും. കലക്ടർ പി കെ സുധീർബാബു പങ്കെടുക്കും.  ഒന്നാം സ്ഥാനക്കാർക്ക‌് ഒരുലക്ഷം രൂപയും പ്രശ‌സ‌്തിപത്രവും മൊമന്റോയ‌്ക്കും പുറമെ കുടുംബസമേതം വടക്കേ ഇന്ത്യൻ പഠനയാത്രയുമാണ‌് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക‌് 50,000 രൂപയും പ്രശസ‌്തിപത്രവും ലഭിക്കും. സമ്മാനദാനചടങ്ങ‌് ഫെബ്രുവരി ഒമ്പതിന‌് മെഗാ ഇവന്റായാണ‌് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, അക്ഷരമുറ്റം ബ്രാൻഡ‌് അംബാസഡർ മോഹൻലാൽ എന്നിവർ പങ്കെടുക്കും.  

ഒഡീസിയയാണ‌് മത്സരത്തിന്റെ മുഖ്യ സ‌്പോൺസർ. ഐസിഎൽ ഫിൻകോർപ്പ‌്, സ്വാദ‌്, ഓക‌്സിജൻ ഡിജിറ്റൽ ഷോപ്പ‌്, ബിലീവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ഹോസ‌്പിറ്റൽ, റിജു ആൻഡ‌് പിഎസ‌്കെ ക്ലാസസ‌്, ക്രോഡാ ഇറ്റാലിയ, പോപ്പീസ‌് എന്നിവർ സഹ സ‌്പോൺസർമാരാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2CfBWlY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages