കലകളിലെ ‘ക്ലാസിക്കൽ’ പ്രയോഗം അസംബന്ധം: ടി എം കൃഷ‌്ണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

കലകളിലെ ‘ക്ലാസിക്കൽ’ പ്രയോഗം അസംബന്ധം: ടി എം കൃഷ‌്ണ


കോഴിക്കോട‌്>കലകളെ സംബന്ധിച്ച‌് ‘ക്ലാസിക്കൽ’ പ്രയോഗം അസംബന്ധമാണെന്ന‌് പ്രമുഖ കർണാടക സംഗീതജ്ഞനും ആക്ടിവിസ‌്റ്റുമായ ടി എം കൃഷ‌്ണ പറഞ്ഞു. സർക്കാരിന്റെ സഹായത്തോടെ ഡിസി ബുക‌്സ‌് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ‌്റ്റിവലിൽ ‘റീ ഷെയ‌്പ്പിങ‌് ആർട‌്’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. മീന ടി പിള്ളയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസിക്കൽ എന്ന വാക്ക‌് പാശ‌്ചാത്യമല്ലേ എന്ന‌് ചോദിച്ചേക്കാം. എന്നാൽ പകരം നമ്മൾ ഉപയോഗിക്കുന്ന ശാസ‌്ത്രീയം എന്ന വാക്കും മറ്റേതിനോളം പ്രശ‌്നവൽക്കരിക്കപ്പെട്ടതുതന്നെയാണ‌്. കലകളിൽ തികഞ്ഞ വിവേചനമാണ‌്. സംഗീതം പഠിക്കാൻ തുടങ്ങിയപ്പോൾ ഞാൻ വിവേചനവും മനസ്സിലാക്കി.

ഭാരതീയ സംസ‌്കാരം എന്നത‌് സങ്കൽപ്പം മാത്രമാണ‌്. അങ്ങനെയൊന്നില്ല. വിവിധ ഘടകങ്ങൾ കൂടിച്ചേർന്നേ സംസ‌്കാരത്തിന‌് നിലനിൽക്കാൻ കഴിയൂ. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കലാരൂപങ്ങളിലാണ‌് പ്രതിരോധം ഉണ്ടാവുന്നത‌്. ഏറ്റവും പുരോഗമനപരമെന്നു പറയുന്ന ഇക്കാലത്തും ചലച്ചിത്രങ്ങളിലോ മറ്റ‌് ദൃശ്യകലകളിലോ  ദൈവത്തെ പ്രതിപാദിക്കുമ്പോൾ ക്ലാസിക്കൽ എന്നു പറയുന്ന സംഗീതമാണ‌് പശ‌്ചാത്തലമായി വരുന്നത‌്. എന്തുകൊണ്ട‌് നാടോടി ഗാനങ്ങൾ ഉപയോഗിക്കുന്നില്ല?

സവർണരുടെ നിയമങ്ങളാണ‌് ഇവിടെ സംഗീതത്തിനടക്കം ബാധകമാകുന്നത‌്. ഇതിനെ തകർക്കുകയാണ‌് വേണ്ടത‌്. അസംബന്ധങ്ങൾ നടമാടുന്ന കാലത്താണ‌് നാം ജീവിക്കുന്നത‌്. സാമാന്യ ജനങ്ങൾ ഇതിനെതിരെ രംഗത്തുവരണമെന്നും കൃഷ‌്ണ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2ABqjWv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages