പന്തളത്ത് കോൺഗ്രസ്‌‐ബിജെപി അവിശുദ്ധസഖ്യം; അവിശ്വാസത്തിൽ തകരാതെ എൽഡിഎഫ്‌ ഭരണസമിതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

പന്തളത്ത് കോൺഗ്രസ്‌‐ബിജെപി അവിശുദ്ധസഖ്യം; അവിശ്വാസത്തിൽ തകരാതെ എൽഡിഎഫ്‌ ഭരണസമിതി

പന്തളം > കോൺഗ്രസും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിട്ടും എസ്‌ഡിപിഐയുടെ മൗനസമ്മതമുണ്ടായിട്ടും എൽഡിഎഫ് നേതൃത്വത്തിലുള്ള പന്തളം നഗരസഭാ ഭരണസമിതിയെ മറിച്ചിടാനായില്ല. ഇതോടെ പന്തളം നഗരസഭ അധ്യക്ഷ ടി കെ സതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടു.  അവിശ്വാസത്തെ അനുകൂലിച്ച് 16ഉം എതിർത്ത് 14 ഉം വോട്ടുകളാണ് ലഭിച്ചത്. ലഭിച്ച വോട്ടിന്റെ കണക്കിൽ അവിശ്വാസത്തെ അനുകൂലിച്ച് ഭൂരിപക്ഷം ലഭിച്ചതായി തോന്നുമെങ്കിലും 33 അംഗ നഗരസഭയിൽ ചട്ടപ്രകാരം അവിശ്വാസം വിജയിക്കാൻ ആവശ്യമായ 17 വോട്ടുകൾ ലഭിക്കാത്തതാണ് അവിശ്വാസം പരാജയപ്പെടാനിടയാക്കിയത്.

എൽഡിഎഫ് 14, യുഡിഎഫ് 11, ബിജെപി 7, എസ്ഡിപിഐ 1 എന്നതാണ് പന്തളം നഗര സഭയിലെ നിലവിലുള്ള കക്ഷിനില. എന്നാൽ തിങ്കളാഴ‌്ച നടന്ന അവിശ്വാസ വോട്ടെടുപ്പിൽ രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ഏഴ് ബിജെപി അംഗങ്ങൾ  കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എസ്ഡിപിഐയുടെ എക പ്രതിനിധി  നയം വ്യക്തമാക്കാതെ വിട്ടു നിന്ന് കോൺഗ്രസിനെ   സഹായിച്ചു. എന്നാൽ യുഡിഎഫ് പക്ഷത്തുള്ള ആർഎസ്‌പി ബി പ്രതിനിധി വി എസ് ശിവകുമാർ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് പങ്കെടുക്കുകയും എന്നാൽ വോട്ടെടുപ്പ് സമയത്ത് വിട്ടു നിൽക്കുകയും മറ്റൊരു കോൺഗ്രസ് പ്രതിനിധി ആനി ജോൺ വോട്ട് അസാധുവാക്കുകയും ചെയ്തതോടെ പ്രമേയത്തെ അനുകൂലിച്ചുള്ള വോട്ട് 16 ആയി ചുരുങ്ങുകയും അവിശ്വാസം പരാജയപ്പെടുകയുമായിരുന്നെന്ന് വരാണാധികാരി എ ആർ രാജു പറഞ്ഞു.

ശബരിമല വിഷയത്തിൽ പന്തളത്ത് തളിർത്ത കോൺഗ്രസ‌്‐ബിജെപി പ്രണയമാണ് ഒരു അഴിമതിക്കും ഇട നൽകാതെ വികസന വഴികളിൽ മുന്നേറുന്ന പന്തളം നഗരസഭയ്‌ക്കെതിരെ അവിശുദ്ധബന്ധത്തിലൂടെ ഭരണം നേടാനുള്ള അവിശ്വാസത്തിന് കളമൊരുക്കിയത്. ബിജെപി നേതൃത്വത്തോട് ധാരണയുണ്ടാക്കിയ ശേഷമാണ്‌ നഗരസഭാ അധ്യക്ഷ ടി കെ സതിക്കെതിരെ കോൺഗ്രസ് അവിശ്വാസം നൽകിയത്‌. ശബരിമല വിഷയത്തിൽ പന്തളത്ത് നടന്ന ബിജെപി‐ആർഎസ്എസ് പ്രതിഷേധത്തിലും അക്രമങ്ങളിലും കോൺഗ്രസ് നൽകിയ സഹായത്തിന് പ്രത്യുപകാരമായാണ് പന്തളം നഗരസഭയ്ക്കെതിരെയുള്ള നീക്കത്തിൽ കോൺഗ്രസിനെ സഹായിക്കാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചത്.  

യുഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയ ചർച്ചയിൽ കണക്കുകളുടെ പിൻബലമില്ലാതെ കെടുകാര്യസ്ഥത ആരോപിച്ചെങ്കിലും എൽഡിഎഫ് അംഗങ്ങൾ അഴിമതി രഹിത ഭരണത്തിന്റെ പച്ചയായ കണക്കുകളും ഓരോ വാർഡിലും നടന്ന 40 ലക്ഷത്തിലധികമുള്ള വികസനത്തിന്റെ വിവരങ്ങളും നിരത്തി ആരോപണത്തിന്റെ മുനയൊടിച്ചു. അവിശ്വാസം പരാജയപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ നഗരസഭാ അധ്യക്ഷയുമായി ആഹ്ലാദ പ്രകടനവും യോഗവും നടത്തി.



from Kerala || Deshabhimani ​Online ​News http://bit.ly/2Mb1chF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages