വിദേശവായ്പ പരിധി ഉയര്‍ത്തല്‍ : അന്തിമതീരുമാനം കേന്ദ്രം എടുക്കണം: ഐസക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

വിദേശവായ്പ പരിധി ഉയര്‍ത്തല്‍ : അന്തിമതീരുമാനം കേന്ദ്രം എടുക്കണം: ഐസക്


കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണത്തിനായി വിദേശത്തുനിന്ന് വായ്പ എടുക്കുന്നതിനുള്ള പരിധി ഉയർത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്രത്തിൽനിന്ന് ഉണ്ടാകണമെന്ന് ധനമന്ത്രി  ടി എം തോമസ് ഐസക് പറഞ്ഞു.

പരിധി എത്രശതമാനം എന്നത്  ഉൾപ്പെടെയുള്ള കാര്യങ്ങളിൽ  കേന്ദ്ര സർക്കാരിനു മുന്നിൽ നിർദേശം സമർപ്പിക്കും.  പൊതുവെ കേരളത്തോട‌് അനുഭാവപൂർണമായ സമീപനമാണ‌് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോഡി അധ്യക്ഷനായ ജിഎസ്ടി ഉപസമിതിയോഗത്തിലുണ്ടായതെന്നും ഐസക‌് പറഞ്ഞു. പുനർനിർമാണത്തിനായി കേരളം ആദ്യമായി ആവശ്യപ്പെട്ട കാര്യമാണ് പ്രളയ സെസ‌ിന‌് അംഗീകാരം ലഭിച്ചതോടെ നടക്കാൻ പോകുന്നത്. ഒരു ശതമാനം സെസ് ഏർപ്പെടുത്തുക എന്ന നിർദേശം ഇനി പൂർണ അംഗീകാരത്തിനായി ജിഎസ് ടി ജനറൽ കൗൺസിൽ യോഗത്തിൽ സമർപ്പിക്കും. സെസിന്റെ കാലയളവും ഏതൊക്കെ ഉൽപ്പന്നങ്ങളെന്നും സംസ്ഥാന സർക്കാരിനു തീരുമാനിക്കാം. സംസ്ഥാനത്തിന്റെ ലോട്ടറി രംഗം ഒരുകാരണവശാലും സ്വകാര്യമേഖലയ്ക്ക് ഇനി തുറന്നുകൊടുക്കില്ലെന്ന‌ും മന്ത്രി വ്യക്തമാക്കി. 12 ശതമാനം എന്നത് 28 ശതമാനമാക്കി ഏകീകരിച്ച് സംസ്ഥാനത്തേക്ക് ഇതര ലോട്ടറിക്കച്ചവടക്കാരെ എത്തിക്കാനാണ് അണിയറനീക്കം. ഇതിനെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്ക‌് കത്തുനൽകിയിട്ടുണ്ടെന്ന‌് മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2RhrlBd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages