ഉറച്ച വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവില്ല: എസ്ആര്‍പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ഉറച്ച വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവില്ല: എസ്ആര്‍പി

കൂത്തുപറമ്പ് > ഉറച്ച വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ അതാണ് കണ്ടത്. കേരളത്തില്‍ ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ കരുത്ത് വളര്‍ത്തിയാലേ വര്‍ഗീയതക്ക് കടിഞ്ഞാണിടാനാവൂവെന്നും എസ് ആര്‍ പി പറഞ്ഞു. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് കെ വി സുധീഷിന്റെ ഇരുപത്തിയഞ്ചാമത് രക്തസാക്ഷി വാര്‍ഷിക ദിനാചരണവും തെക്കിലങ്ങാടി പന്യോറയില്‍ നിര്‍മിച്ച കെ വി സുധീഷ് സ്‌മാരക മന്ദിരം ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി എസ് ആര്‍ പി പറഞ്ഞു. എന്‍ ഡി എയിലെ മുപ്പതില്‍ പതിനേഴ് പാര്‍ടികളും ബി ജെ പി ബന്ധം ഉപേക്ഷിച്ചു. എസ്‌പി - ബിഎസ്‌പി സഖ്യം വന്നതോടെ ഉത്തര്‍പ്രദേശില്‍ വിരലിലെണ്ണാവുന്ന സീറ്റില്‍ ബിജെപി ഒതുങ്ങും. ബിഹാറിലും അവര്‍ക്ക് നേട്ടമുണ്ടാക്കാനാവില്ല. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഒഡീഷ,  ബംഗാള്‍ സംസ്ഥാനങ്ങളില്‍ ബിജെപി കാര്യമായ ശക്തിയേയല്ല. തിരിച്ചുവരാനാവാത്ത നിലയിലാണ് എന്‍ഡിഎ.                             

രാജ്യമാകെ ബിജെപി ക്കെതിരെ വലിയ ജനരോഷമാണുയരുന്നത്. മോഡിയുടെ ഭരണ നേട്ടം വാഗ്‌ദാന ലംഘനവും അഴിമതിയും മാത്രമാണ്. നല്ല കാലം വരാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് രാജ്യത്തെ ജനങ്ങളെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഹിപ്പിച്ചത്. 5 വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ 119 കുടുംബങ്ങള്‍ക്കായിരുന്നു നല്ല കാലം. ആകെ സമ്പത്തിന്റെ 77 ശതമാനവും ഇവരുടെ കൈയിലാണ്. അതിസമ്പന്നരായ ഈ കുടുംബങ്ങളുടെ സമ്പത്താണ് ഓരോ ദിവസവും വര്‍ധിക്കുന്നത്. ബഹു ഭൂരിപക്ഷം ജനങ്ങള്‍ക്കും ദ്രോഹം മാത്രമാണവര്‍ ചെയ്‌തത്. തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിച്ചു. സ്വദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കു ക യാ ണ്. നരേന്ദ്ര മോഡിയുടെ കൂട്ടുകാരായ കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ ബാങ്കുകളുടെ പണം തട്ടിയെടുത്ത് രക്ഷപ്പെട്ടു. അഴിമതിയില്‍ മുന്‍കാല സര്‍ക്കാരുകളെയെല്ലാം നരേന്ദ്ര മോഡി മറികടന്നു. റാഫേല്‍ യുദ്ധവിമാന അഴിമതിയാണ് ഇതില്‍ ഒടുവിലത്തേതെന്നും എസ് ആര്‍ പി പറഞ്ഞു.                                    

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കപ്പെടുകയാണ്. സുപ്രിം കോടതി ന്യായാധിപന്മാര്‍ക്ക് രാജ്യ ചരിത്രത്തിലാദ്യമായി വാര്‍ത്താ സമ്മേളനം നടത്തേണ്ടി വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഇടപെടുകയാണ്. സി ബി ഐ യില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി- ബാങ്കകളുടെ ബാങ്കായ ആര്‍ബിഐയുടെ സ്വയംഭരണാവകാശമടക്കം കവര്‍ന്നെടുക്കപ്പെടുകയാണെന്നും എസ് ആര്‍ പി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2S7aAsg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages