വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിതതാല്‍പര്യക്കാര്‍ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിതതാല്‍പര്യക്കാര്‍ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം > വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിതതാത്പര്യക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ശ്രമങ്ങളെ നവോത്ഥാനപാരമ്പര്യമുള്ള കേരളസമൂഹം പരാജയപ്പെടുത്തും. കേരള നിയമസഭ, സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവികതയില്‍ അടിസ്ഥാനമായ നവോത്ഥാനമൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമം സമൂഹത്തില്‍ നടക്കുന്നത് ഗൗരവമായി കാണണം. അടിസ്ഥാന സാക്ഷരത പോലെ അനിവാര്യമായ ഒന്നാണ് ഭരണഘടനാ സാക്ഷരതയും. ഭരണഘടന സംരക്ഷിക്കണമെന്ന ഉത്തരവാദിത്വബോധം ജനങ്ങളില്‍ ഉയര്‍ത്താന്‍ ഭരണഘടനാസാക്ഷരതാ ജനകീയവിദ്യാഭ്യാസ പരിപാടി സഹായിക്കും. ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കാണ്.

ഭരണഘടനയെ വെല്ലുവിളിക്കാനുള്ള പ്രവണത വര്‍ധിച്ചുവരികയാണ്. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന കേരളത്തിന്റെ കൈകളില്‍ ഭദ്രമാണ്. പലതരം ജനകീയ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സമൂഹമാണ് കേരളത്തിലേത്. സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയവ വിജയിപ്പിക്കാനായത് ഇതിനാലാണ്.

ഭരണഘടന മുന്നോട്ടുവെക്കുന്ന പൗരാവകാശങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ബാധ്യതയാണ് സര്‍ക്കാരിനുള്ളത്. ഇത്തരം സംരംഭങ്ങള്‍ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാനായത് നാടിന്റെ സവിശേഷമായ ചരിത്ര പശ്ചാത്തലം കാരണമാണ്. അതിലേറ്റവും പ്രധാനം നവോത്ഥാനപ്രസ്ഥാനമാണ്. ഒരു സാമൂഹ്യബോധവത്കരണ പ്രക്രിയ ആയാണത് രൂപപ്പെട്ടത്. അതിന്റെ ഭാഗമായി ബോധമുള്‍ക്കൊണ്ടവരാണ് അവകാശപ്രക്ഷോഭങ്ങളിലേക്ക് കടന്നുവന്നത്.

നവോത്ഥാനപ്രസ്ഥാനങ്ങളും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ മൂലം അവകാശബോധം സമൂഹത്തിലുണ്ടായി. സ്വാതന്ത്ര്യം പൂര്‍ണമായി യാഥാര്‍ഥ്യമാകണമെങ്കില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ശരിയായ സ്വാതന്ത്ര്യം അനുഭവിക്കാനാകണം. ആധുനികകാലത്ത് സ്ത്രീകള്‍ക്കെതിരായ വിവേചനം യാഥാസ്ഥിതികര്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബോധപൂര്‍വം ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സ്ത്രീസമൂഹം വനിതാമതിലുമായി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Wo6ICy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages