റോഡില്‍ ഇനി ഇലക്‌ട്രിക് യുഗം; ശബരിമല സീസണിലെ ഇലക്‌ട്രിക് ബസുകളുടെ സര്‍വീസ് വന്‍വിജയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

റോഡില്‍ ഇനി ഇലക്‌ട്രിക് യുഗം; ശബരിമല സീസണിലെ ഇലക്‌ട്രിക് ബസുകളുടെ സര്‍വീസ് വന്‍വിജയം

തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകള്‍ക്ക് വന്‍ സ്വീകാര്യത . ശബരിമല സീസണിലെ ഇലക്‌ട്രിക് ബസുകളുടെ സര്‍വ്വീസ് വിജയമാണെന്നാണ് വിലയിരുത്തല്‍. അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ഒരു ദിവസം ശരാശരി 360 കിലോമീറ്റര്‍ ഒരു ബസ് ഓടി. കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചു. വൈദ്യുതി ചാര്‍ജ്ജും വെറ്റ്‌ലീസ് ചാര്‍ജ്ജും ഒഴിവാക്കിയാല്‍, ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭം കെ എസ് ആര്‍ ടി സി നേടി.

ഡീസല്‍ എ സി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധന ഇനത്തില്‍ ചെലവാകുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് 6 രൂപയാണ് ചെലവ്. വൈദ്യുതി ചാര്‍ജ് കുറഞ്ഞ രാത്രി സമയത്താണ് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. പുകമലിനീകരണം ഇല്ലാതായതോടെ അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് പ്രത്യേകത.

10 വര്‍ഷത്തേക്ക് വാടകക്കെടുത്ത ഇ- ബസുകള്‍ ഇനി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളെ സാര്‍വ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ഇ-വെഹിക്കിള്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. കേരള ഓട്ടോ മൊബൈല്‍സ് ആകട്ടെ ഇലക്ട്രിക് ഓട്ടോകള്‍ വാണിജ്യ അടിസ്ഥാനത്തില്‍ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലുമാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2SVYwHi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages