കോണ്‍ഗ്രസ് നയമല്ല ഇത്; ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എംപിമാരുടെ പ്രതിഷേധത്തെ വിലക്കി സോണിയ ഗാന്ധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

കോണ്‍ഗ്രസ് നയമല്ല ഇത്; ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എംപിമാരുടെ പ്രതിഷേധത്തെ വിലക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി> ശബരിമലയിൽ  സ്ത്രീകൾ പ്രവേശിച്ചതിന്റെ  പേരിൽ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്താനിരുന്ന പ്രതിഷേധത്തിന് തടയിട്ട് സോണിയ ഗാന്ധി. സഭയിൽ കറുത്ത റിബണ്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സോണിയ ഗാന്ധി കാര്യം അന്വേഷിക്കുകയായിരുന്നു. യുവതീ പ്രവേശനത്തിന് പിന്നാലെ പ്രതിഷേധമായി കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്നലെ കരിദിനമാചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവര്‍ പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്.

കോണ്‍ഗ്രസിന്റെ നയം ഇതല്ലെന്നും പ്രതിഷേധം പാടില്ലെന്നും സോണിയ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.യുവതി പ്രവേശനത്തെ പൂര്‍ണമായും എതിര്‍ക്കുകയും സംഘപരിവാര്‍ അക്രമങ്ങളെ തള്ളിപ്പറയാതിരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ഇരട്ടമുഖമാണ് വീണ്ടും പുറത്തായത്.

കേരളത്തില്‍നിന്ന് ഏഴ് എംപിമാരാണ് കോണ്‍ഗ്രസിന് ലോക്‌സഭയിലുള്ളത്. ദേശീയ തലത്തില്‍ പ്രതിഷേധിക്കരുതെന്നും പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിഷേധം തുടരാമെന്നുമാണ് സോണിയയുടെ നിര്‍ദ്ദേശം.  ദേശീയ തലത്തില്‍  യുവതി പ്രവേശനത്തെ  അനുകൂലിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരുന്നത്.

അതേസമയം വിഷയത്തില്‍ ദേശീയ സംസ്ഥാന  നേതൃത്വത്തിന്റെ നിലപാട് വ്യത്യസ്തമാണെന്നും സോണിയ ശാസിച്ചിട്ടില്ലെന്നുമാണ്  കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിശദീകരണം





 



from Kerala || Deshabhimani ​Online ​News http://bit.ly/2CahJhx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages