തൃപ്പൂണിത്തുറ> വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്ന പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യത്യസ്തമായൊരു സബ്സ്റ്റേഷന് സ്ഥാപിച്ച് വൈദ്യുതി വകുപ്പ് മികച്ച മുന്നേറ്റം ഈ രംഗത്ത് കാഴ്ചവെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബി തൃപ്പൂണിത്തുറയില്‍ നിര്‍മ്മിച്ച ആളില്ലാ സബ്സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു.
ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. പൂര്‍ണ്ണമായും കംപ്യൂട്ടറൈസ്ഡ് ആയ സബ് സ്റ്റേഷന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വൈറ്റില 110 കെ വി സബ്സ്റ്റേഷനില്‍ നിന്നും തൃപ്പൂണിത്തുറ സബ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും. 21.75 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ഇബി സബ് സ്റ്റേഷന് സ്ഥാപിച്ചിരിക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2RPuwAu
via IFTTT
No comments:
Post a Comment