കോഴിക്കോട്> മാധ്യമങ്ങൾ ആധുനിക കാലത്ത് കെട്ടുകാഴ‌്ചയായി അധഃപതിച്ചുവെന്ന‌് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ് ദീപ് സർദേശായി. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ന്യൂസ‌് മാൻ, ട്രാക്കിങ‌് ഇൻ ദ മോഡി എറ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാനലുകളിൽ കുറേപ്പേർ ഒന്നിച്ച് വന്ന് ബഹളം വയ‌്ക്കുകയും നാടകം കളിക്കുകയുമാണ‌്. റേറ്റിങ‌് കൂട്ടുക എന്ന ലക്ഷ്യത്തിൽ കൗതുക കാഴ‌്ചകളൊരുക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ആശാസ്യകരമല്ല. നൂറു കണക്കിന‌് വാർത്താചാനലുകളുള്ള ഇന്ത്യയിൽ കുറച്ചുപേർ മാത്രം കാണുന്ന ചാനലുകളാണ് അജൻഡ നിർണയിക്കുന്നത്. ഭൂരിപക്ഷം പ്രേക്ഷകരും അത്തരം ചാനലുകളല്ല കാണുന്നത‌്. മാധ്യമ മേഖലയോടുള്ള സമൂഹത്തിന്റെ ബഹുമാനം കുറഞ്ഞു. അതേസമയം മാധ്യമപ്രവർത്തകർ രാഷ‌്ട്രീയ പാർടികളെയും നേതാക്കൻമാരെയും ഭയക്കുന്ന പ്രവണത കൂടി.
ഭരണവിഭാഗത്തിനെതിരെ വിമർശനമുന്നയിക്കുമ്പോൾ ദേശവിരുദ്ധ മാധ്യമങ്ങളായി മുദ്രകുത്തുകയാണ‌്. സർക്കാരിനെ പുകഴ‌്ത്തുന്നവർ മാത്രം ദേശീയ മാധ്യമങ്ങളാകുന്നു. നേരത്തെ മന്ത്രിമാരോടും മറ്റും ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. നാലര വർഷമായി മാധ്യമങ്ങളെപ്പോലും കാണാത്ത ആളാണ‌് പ്രധാനമന്ത്രി.
സിനിമാതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്ന മോഡിക്ക‌് 15 കർഷകർക്കൊപ്പം സെൽഫിയെടുക്കാനാകുമോ? സെലിബ്രിറ്റികളുടെകൂടെ നിന്നാലേ സെൽഫി വൈറലാവൂ. അത‌് മോഡിക്കറിയാം. മാധ്യമങ്ങൾ അധികാര കേന്ദ്രത്തോട‌് സത്യം തുറന്ന‌് പറയണം. സോഷ്യൽ, ഡിജിറ്റൽ മീഡിയക്കാലത്തും നേതാക്കളുടെ വിശ്വാസ്യത കുറയുകയാണ്. ചോദ്യങ്ങൾ നേരിടാതിരിക്കാൻ ഇന്ത്യയിൽ ഒരു നേതാവിനും സാധിക്കില്ല. മുഖം വൃത്തികേടാവുന്നതിന‌് കണ്ണാടിയെ അല്ല പഴിക്കേണ്ടതെന്ന‌് ഇവർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2QKmC5Y
via IFTTT
No comments:
Post a Comment