കടലാസ്‌ സംഘങ്ങൾക്ക‌് കേരള ബാങ്കിൽ ഇടമില്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

കടലാസ്‌ സംഘങ്ങൾക്ക‌് കേരള ബാങ്കിൽ ഇടമില്ല: മുഖ്യമന്ത്രി

കൊച്ചി>  സംസ്ഥാനത്ത‌് നിരവധി കടലാസ്‌ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയ‌്ക്കെല്ലാം കയറിയിരിക്കാനുള്ള സ്ഥലമല്ല നിർദിഷ്ട കേരള ബാങ്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം നബാർഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ പീപ്പിൾസ‌് അർബൻ സഹകരണ ബാങ്കിന്റെ ശതാബ്ദിമന്ദിരം ഉദ‌്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിലെ ജില്ലാ ബാങ്കുകൾ ലയിച്ച‌് ശക്തമായ ഷെഡ്യൂൾഡ‌് ബാങ്ക‌് എന്ന നിലയിലാണ‌് കേരള ബാങ്ക‌് വിഭാവനം ചെയ്തത‌്. റിസർവ‌് ബാങ്ക‌് ഇക്കാര്യം തത്വത്തിൽ അംഗീകരിച്ചു. 19 വ്യവസ്ഥകളും വച്ചു.

ഇവ കൃത്യമായി പാലിച്ചുതന്നെ കേരള ബാങ്ക‌് യാഥാർഥ്യമാകുകയാണ‌്. അപ്പോഴാണ‌് നബാർഡ‌് പുതിയ പ്രശ‌്നം ഉന്നയിച്ചത‌്.
കേരളത്തിലെ സഹകരണ സംഘങ്ങൾക്കെല്ലാം കേരള ബാങ്കിൽ അംഗത്വം കൊടുക്കണമെന്നാണ‌് ആവശ്യം. ഇത‌് വിചിത്രമായ വാദഗതിയാണ‌്. കേരളത്തിലെ പ്രാഥമിക കാർഷിക വായ‌്പാ സഹകരണ സംഘങ്ങളുടെ അപെക‌്സ‌് സ്ഥാപനമാണ‌് ജില്ലാ സഹകരണ ബാങ്ക‌്. ജില്ലാ ബാങ്കുകൾ ചേർന്നതാണ‌് സംസ്ഥാന സഹകരണ ബാങ്ക‌്. ഈ തത്വം കേരളത്തിലെ സഹകാരികൾ അംഗീകരിച്ചതാണ‌്. ദീർഘകാലം കേരളത്തിൽ നടന്നതുമാണ‌്. ഇതാണ‌് റിസർവ‌് ബാങ്ക‌് അംഗീകരിച്ചത‌്. കാർഷിക സഹകരണ ബാങ്കുകൾക്കാണ‌് പ്രാധാന്യം. അർബൻ ബാങ്കുകൾക്കും അതേരീതിയിൽ സൗകര്യമൊരുക്കും. കൺസ്യൂമർ സംഘങ്ങൾക്ക‌് ഫെഡറേഷനുണ്ട‌്. അതാണ‌് കൺസ്യുമർ ഫെഡറേഷൻ. ഇതുപോലെ ഹൗസിങ‌്, മാർക്കറ്റിങ‌്, വനിത, എസ‌്സി–- എസ‌്ടി സംഘങ്ങൾക്കും ഫെഡറേഷനുകൾ നിലവിലുണ്ട‌്.

സഹകരണമേഖലയ‌്ക്ക‌് വളരെ പ്രാധാന്യമുള്ള സംസ്ഥാനമാണ‌് കേരളം. നാട‌് ഏറ്റവും വിശ്വാസം അർപ്പിച്ച മേഖലയാണത‌്. നാടിന്റെ പൊതു ആവശ്യങ്ങൾക്ക‌് സഹകരണ പ്രസ്ഥാനം സഹായവുമായെത്തിയിട്ടുണ്ട‌്. പ്രളയഘട്ടത്തിലും കെഎസ‌്ആർടിസി പെൻഷൻ മുടങ്ങിയ കാലത്തുമൊക്കെ നാം അതു കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്ക‌് ചെയർമാൻ സി എൻ സുന്ദരൻ അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2STsbkm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages