എതിർഗ്രൂപ്പിൽനിന്ന് രക്ഷതേടി കോൺഗ്രസ് നേതാവ‌് കോടതിയിൽ; അടി നടന്നത്‌ മണ്ഡലംകമ്മിറ്റി ഓഫീസിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

എതിർഗ്രൂപ്പിൽനിന്ന് രക്ഷതേടി കോൺഗ്രസ് നേതാവ‌് കോടതിയിൽ; അടി നടന്നത്‌ മണ്ഡലംകമ്മിറ്റി ഓഫീസിൽ

കൊച്ചി>കോൺഗ്രസിലെ എതിർഗ്രൂപ്പുകാരുടെ ആക്രമണത്തിൽനിന്ന‌് പൊലീസ് സംരക്ഷണം തേടി ബ്ലോക്ക് പഞ്ചായത്ത‌് അംഗമായ മണ്ഡലം പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത‌് അംഗവും നഗരൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ ജി ഹരികൃഷ്ണൻനായരാണ്  ഹൈക്കോടതിയെ സമീപിച്ചത്.

എതിർഗ്രൂപ്പിന്റെ ആക്രമണത്തിൽനിന്ന‌് പാർടി ഓഫീസിന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാർടി ഓഫീസിന്റെ ദൈനംദിനകാര്യങ്ങൾ നോക്കിനടത്തുന്ന തന്നെ എതിർഗ്രൂപ്പുകാർ ആക്രമിച്ച‌് പരിക്കേൽപ്പിച്ചെന്നും തുടർന്നും ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഹർജിക്കാരൻ  ബോധിപ്പിച്ചു.

ജനുവരി എട്ടിന‌് നടന്ന ആക്രമണത്തിൽ പരിക്കേറ്റ് വൈദ്യസഹായം തേടി. നഗരൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുവിജയം ആഘോഷിക്കവെ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ പൂട്ട് തകർത്തു. മാരകായുധങ്ങളുമായി എതിർഗ്രൂപ്പ് നേതാവ് ആർ ബി രാജേഷിന്റെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഓഫീസ് വീണ്ടും ആക്രമിക്കുമെന്ന് എതിർഗ്രൂപ്പ് വെല്ലുവിളിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച് എതിർഗ്രൂപ്പുകാർക്ക് കോടതി നോട്ടീസ് പുറപ്പെടുവിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2MqSImH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages