പ്രളയത്തിൽ നശിച്ച ഭക്ഷ്യധാന്യം വീണ്ടുമെത്തില്ല ; തമിഴ‌്നാട്ടിൽ സംയുക്ത പരിശോധന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

പ്രളയത്തിൽ നശിച്ച ഭക്ഷ്യധാന്യം വീണ്ടുമെത്തില്ല ; തമിഴ‌്നാട്ടിൽ സംയുക്ത പരിശോധന


തിരുവനന്തപുരം
പ്രളയത്തിൽ നശിച്ച‌് ഭക്ഷ്യയോഗ്യമല്ലാതായ അരിയും നെല്ലും വീണ്ടും ഭക്ഷ്യാവശ്യത്തിന‌്  മറിച്ച‌് വിൽക്കില്ലെന്ന‌് ഉറപ്പുവരുത്താൻ കേരള പൊലീസ‌്  ഇന്റലിജൻസും സംസ്ഥാന ഭക്ഷ്യവകുപ്പിനു കീഴിലെ  വിജിലൻസും തമിഴ‌്നാട്ടിൽ സംയുക്ത പരിശോധന തുടങ്ങി. കേരളത്തിൽനിന്ന‌് കൊണ്ടുപോയ 13,000 ടൺ ഭക്ഷ്യധാന്യം  ട്രിച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ  കണ്ടെത്തി.

ട്രിച്ചിക്കടുത്ത തുറയൂരിൽ ശ്രീപളനി ട്രേഡേഴ‌്സ‌്, കോയമ്പത്തൂരിനടുത്ത‌് പാത്തംപെട്ടിയിൽ ശാന്തി കാറ്റിൽ ൽ ഫീഡ‌്സ‌് എന്നിവിടങ്ങളിൽ സപ്ലൈകോയുടെ പേരും മുദ്രയും ആലേഖനം ചെയ‌്ത ചാക്കുകളിലയിലായിരുന്നു ഇവ.  കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താനും അരി കണ്ടെത്താനും തമിഴ‌്നാട‌് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട‌്.

സപ്ലൈകോ ഉദ്യോഗസ്ഥരും  ഇന്റലിജൻസും കരാറുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ‌്തു. ഇതേത്തുടർന്നാണ‌്  മറ്റിടങ്ങളിലും സംയുക്തപരിശോധന നടത്താൻ തീരുമാനിച്ചത‌്. കേരളത്തിൽനിന്ന‌് കൊണ്ടുപോയ അരിയും നെല്ലും  എന്തുചെയ‌്തെന്നാകും  പരിശോധിക്കുക. അതിർത്തിവഴി കേരളത്തിലെത്തുന്ന ഭക്ഷ്യധാന്യങ്ങൾ വിശദമായി പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട‌്. പ്രളയത്തെതുടർന്ന‌് നശിച്ച അരലക്ഷം ടൺ അരിയും നെല്ലുമാണ‌്  ഇ–ടെൻഡർ വഴി  ലേലം ചെയ‌്ത‌് വിറ്റത‌്.
ഭക്ഷ്യാവശ്യത്തിന‌് അനുയോജ്യമല്ലാത്ത ഇവ   വ്യവസായാവശ്യത്തിന‌ുമാത്രമേ  ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയിലാണ‌് നൽകിയത‌്. മറ്റാവശ്യങ്ങൾക്ക‌് ഉപയോഗിക്കുന്നുവെന്ന‌് വിവരം ലഭിച്ചതിനെത്തുടർന്നാണ‌് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടപടി തുടങ്ങിയത‌്. ഇക്കാര്യത്തിൽ ഇടപെടലാവശ്യപ്പെട്ട‌് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ‌്നാട‌് മുഖ്യമന്ത്രി എടപ്പാടി പളനിസ്വമിക്ക‌്  കത്തയിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2AYxRCR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages