ചെന്നൈ> ഇന്നലെ അനന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67)ന്റെ മൃതദേഹം ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തിക്കും. ബുധനാഴ്ച രാവിലെ 10 മുതൽ കെഎസ്എഫ്ഡിസി കലാഭവൻ തിയറ്ററിൽ പൊതുദർശനം. സംസ്കാരം ബുധനാഴ്‌ച ഉച്ചയ്ക്കു് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
കരൾ രോഗബാധയെത്തുടർന്ന് രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 16 ന് കരൾ മാർറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും ഒരാഴ്ച മുമ്പ് രോഗം മൂർച്ഛിച്ചു. തുടർന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണകാരണം. ഡോ രമണിയാണ് ഭാര്യ, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍
വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകനായി തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ പഠനം. പഠന കാലത്ത് കാലത്ത് എസ്എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു.
പ്രമുഖ സംവിധായകൻ പി.എ. ബക്കറിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രലോകത്തെത്തുന്നത്. ഉണർത്തുപാട്ട് എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു. വേനല്‍ ആയിരുന്നു സ്വന്തമായി സംവിധാനം ചെയ്‌ത ആദ്യ ചിത്രം. തുടർന്ന് മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍,വേനല്‍, ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, പുരാവൃത്തം, വചനം,ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍. 2016 ൽ പുറത്തിറങ്ങിയ ഇടവപ്പാതിയാണ് അവസാനചിത്രം.
കലാമൂല്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകെ വാണിജ്യവിജയം നേടുന്ന സിനിമകൾ ചെയ്യാമെന്ന് അദ്ദേഹം തെളിയിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. ഒറ്റപ്പാലം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2CoFpyN
via IFTTT
No comments:
Post a Comment