ശ്രീലങ്കന്‍ യുവതിയും മലചവിട്ടി; തെളിവായി ചിത്രം പുറത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശ്രീലങ്കന്‍ യുവതിയും മലചവിട്ടി; തെളിവായി ചിത്രം പുറത്ത്

ശബരിമല> ശ്രീലങ്കയില്‍ നിന്നെത്തിയ യുവതിയും മലചവിട്ടിയതായി റിപ്പോര്‍ട്ട്. ഇവര്‍ ക്ഷേത്ര സന്നിധിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവര്‍ ദര്‍ശനം  നടത്തിയെന്ന് ആദ്യം മുതല്‍ അഭ്യൂഹം പടര്‍ന്നിരുന്നു.എന്നാല്‍ ആക്രമണ ഭയം മൂലം അവര്‍ തന്നെ ഇത് നിഷേധിക്കുകയായിരുന്നു.

 ദര്‍ശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടംവരെ എത്തി തിരിച്ചിറങ്ങിയെന്നുമാണ് ഇവരുടെ  ഭര്‍ത്താവ് അറിയിച്ചത്‌. 47 വയസുകാരി ശശികല ദര്‍ശനം നടത്തിയെന്ന് ചില ചാനലുകള്‍ വ്യാഴാഴ്ച രാത്രി വാര്‍ത്ത നല്‍കിയിരുന്നു. പിന്നീട് വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്



ഭര്‍ത്താവും കുട്ടിയുമൊത്താണ് ഇവര്‍ പമ്പയിലെത്തിയത്. യുവതിയുംകുടുംബവും ഏഴോടെയാണ് പമ്പയിലെത്തിയത്. ജനുവരി രണ്ടിന് പുലര്‍ച്ചെ മലയാളികളായ രണ്ട് യുവതികള്‍ ശബരിമലദര്‍ശനം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയുമാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ആദ്യമായി സന്നിധാനത്തിലെത്തിയത്.



 



from Kerala || Deshabhimani ​Online ​News http://bit.ly/2Qn7gnE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages