കൊച്ചി> നാടിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പരാതിപ്പെട്ട യുവതിയെ അധിക്ഷേപിച്ച് പത്തനംതിട്ട എം പി ആന്റോ ആന്റണിയും കോൺഗ്രസ് പ്രവർത്തകരും. തിരുവല്ല ബൈപ്പാസ് ഇഴഞ്ഞു നീങ്ങുന്നതിനെപ്പറ്റി ചോദിച്ചതിനാണ് പത്തനംതിട്ട സ്വദേശി ലക്ഷ്മിക്കെതിരെ സൈബർ ആക്രമണം കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിട്ടത്. യുവതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയതോടെയാണ് കോൺഗ്രസുകാർ അധിക്ഷേപവുമായി ഇറങ്ങിയത്. സംഭവത്തിൽ ആന്റോ ആന്റണിക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ യുവതി പരാതി നൽകി.
.jpg)
കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന്റെ ചുവടുപിടിച്ച‌് ട്വിറ്ററിൽ ലക്ഷ്മിയുടെ പോസ്റ്റിന‌് നേരെയാണ‌് കോൺഗ്രസ‌് പ്രവർത്തകരുടെ സൈബർ ആക്രമണം.കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത അതേ ദിവസം തന്നെ തിരുവല്ല ബൈപാസിന്റെ നിർമാണം വൈകുന്നതിന‌് ആന്റോ ആന്റണി എംപിയെ അടക്കം വിമർശിച്ചുകൊണ്ടായിരുന്നു ലക്ഷ്മിയുടെ ട്വിറ്റർ പോസ്റ്റ‌്. "മോഡി മിടുക്കനാണെങ്കിൽ , തിരുവല്ല ബൈപാസ് പൂർത്തിയാക്കി നമുക്ക് കാണിച്ചു തരട്ടെ', ഇതായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ‌്. പത്തനംതിട്ടയിലെ കോൺഗ്രസ് എംപി ആന്റോ ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരെ ടാഗ‌് ചെയ്തുകൊണ്ട‌് "ബൈപ്പാസ‌് നിർമാണം കോൺഗ്രസാണ‌് പൂർത്തീകരിക്കാൻ പോകുന്നത‌്' എന്ന മറുപടിയുമായി മാത്യുവെന്ന കോൺഗ്രസ‌് പ്രവർത്തകനാണ‌് ആദ്യം പ്രതികരണവുമായി എത്തിയത‌്.
തുടർന്ന‌് മറുപടിയുമായി എത്തിയ ലക്ഷ്മി "ആന്റോ ആന്റണിക്ക‌് തിരുവല്ല എന്നൊരു സ്ഥലം ഉണ്ടെന്ന‌് അറിയാമെന്ന‌് തോന്നുന്നില്ല, വോട്ട‌് ചോദിക്കാൻ വന്നതാണ‌് പിന്നീട‌് ഇങ്ങോട്ടൊന്നും കണ്ടിട്ടില്ല' എന്ന പോസ്റ്റ‌് വന്നതോടെയാണ‌് ആക്രമണവുമായി കോൺഗ്രസ‌് പ്രവർത്തകർ രംഗത്തുവന്നത‌്.പിന്നാലെ നിരവധി പ്രവർത്തകർ വന്നതോടെ ആന്റോ ആന്റണിയും പ്രതികരവുമായി എത്തി. "ഇതൊക്കെ കാണുന്നുമുണ്ട് കേൾക്കുന്നുമുണ്ട്. തിരുവല്ലയിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കുന്നതാണ്, ഇതുവരെ നിങ്ങളെ കാണുവാൻ ഒരു അവസരം ഉണ്ടായിട്ടില്ല. ഇന്ന് വൈകീട്ട് വീണ്ടും വരുന്നുണ്ട് നിങ്ങളുടെ നമ്പർ തരുകയാണെങ്കിൽ വിളിച്ച് അറിയിക്കുന്നതായിരിക്കും'. എന്ന‌് ലക്ഷ്മിക്ക‌് മറുപടി നൽകിയെങ്കിലും തുടരെ തുടരെയുള്ള ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക‌് മറുപടി നൽകാൻ കഴിയാതായതോടെയാണ‌് കോൺഗ്രസ‌് പ്രവർത്തകർ ആക്രമണം തുടങ്ങിയത‌്.

"നിങ്ങൾ പരിപാടികളിൽ പങ്കെടുക്കുവോ എടുക്കാതിരിക്കുവോ ചെയ്യുന്നത് നിങ്ങളുടെ സൗകര്യം. ഞാൻ അതല്ല ഉദ്ദേശിച്ചത്. രണ്ട‌് ടേം എംപിയായി ഇരുന്നതല്ലേ നിങ്ങൾ, തിരുവല്ലായ്ക്ക് വേണ്ടി ചെയ്ത ഒരു 10 കാര്യങ്ങൾ ലിസ്റ്റ് ചെയ്യാമോ? ഒന്നുമില്ലെങ്കിലും കാണിച്ചുതരാൻ പറ്റുന്ന എന്തെങ്കിലും?'. എന്ന ചോദ്യം കൂടി ലക്ഷ്മി ഉന്നയിച്ചതോടെ കൂടുതൽ പ്രവർത്തകർ എത്താൻ തുടങ്ങി. ചിലർ എംപിയെ ചോദ്യം ചെയ്തതിന്റെ പേരിൽ ലക്ഷ്മിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.സംഭവം വഷളായതോടെ ശനിയാഴ്ച ലക്ഷ്മി സൈബർ പോലീസിനും മുഖ്യമന്ത്രിക്കും ട്വിറ്റർ രേഖകൾ ഉൾപ്പെടുത്തി പരാതി നൽകി.
എന്നാൽ തനിക്കായി വാദിക്കുന്നതിന‌് വേണ്ടി ആരെങ്കിലും മോശമായിട്ട‌് പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ആന്റോ ആന്റണി പിന്നീട‌് ട്വിറ്ററിൽ കുറിച്ചു.
from Kerala || Deshabhimani Online News http://bit.ly/2DCMIVh
via IFTTT
No comments:
Post a Comment