രാജ്യത്തെ ആദ്യ സോളാർ യാത്രാബോട്ട‌് "ആദിത്യ' രണ്ടു വർഷം എന്തു നേടി..? ഉത്തരം മുഖ്യമന്ത്രി പറയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

രാജ്യത്തെ ആദ്യ സോളാർ യാത്രാബോട്ട‌് "ആദിത്യ' രണ്ടു വർഷം എന്തു നേടി..? ഉത്തരം മുഖ്യമന്ത്രി പറയും

കൊച്ചി> ആറര ലക്ഷം ജനങ്ങളേയും കൊണ്ട് 38,000 കിലോമീറ്റർ ദൂരം ഓടിയപ്പോള്‍ ആദിത്യ ലാഭിച്ചത് 58,450 ലിറ്റർ ഡീസല്‍.  സാധാരണ ബോട്ടാണെങ്കിൽ ആവശ്യമായിരുന്ന ഡീസലിന്റെ അളവ് നോക്കുമ്പോഴാണ് രാജ്യത്തെ  ആദ്യ സോളാര്‍ ബോട്ടായ ആദിത്യയുടെ ഈ മികവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആദിത്യയുടെ വിജയം അറിയിച്ചത്.കൂടുതൽ സോളാർ ബോട്ടുകൾ അടക്കം തയ്യാറാക്കി ഈ മേഖലയിലെ നവീകരണം വേഗത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറയുന്നു.

പരിസ്ഥിതി മലിനീകരണം കുറച്ചും  ഇന്ധന ഉപയോഗം ലാഭിച്ചും നൂതന ആശയങ്ങളെ ഗുണപരമായി വിനിയോഗിക്കുക എന്ന കാഴ്ചപ്പാടാണ് ജലഗതാഗത വകുപ്പ് രാജ്യത്തെ തന്നെ ആദ്യ സോളാർ യാത്രാബോട്ടായ 'ആദിത്യ'യിലൂടെ സാക്ഷാത്ക്കരിച്ചത്. പൊതുഗതാഗത മേഖലയിൽ നടത്തിയ മാറ്റങ്ങളിലെ സുപ്രധാന ചുവടുവെപ്പായിരുന്നു "ആദിത്യ'യെന്ന‌്  മുഖ്യമന്ത്രി കുറിച്ചു.

ഫെയ‌്സ‌്ബുക്ക‌് കുറിപ്പിന്റെ പൂർണ രൂപം...

'ആദിത്യ'ക്ക് രണ്ടു വയസാകുന്നു. രണ്ട് വർഷമായി ആദിത്യ ഓളപ്പരപ്പിലൂടെ കുതിച്ചു നീങ്ങുന്നു. രാജ്യത്തെ തന്നെ ആദ്യ സോളാർ യാത്രാബോട്ടായ 'ആദിത്യ' പൊതുഗതാഗത മേഖലയിൽ നടത്തിയ പ്രധാന ചുവടുവെപ്പായിരുന്നു. നൂതന ആശയങ്ങളെ ഗുണപരമായി വിനിയോഗിക്കുക എന്ന കാഴ്ചപ്പാടാണ് ജലഗതാഗത വകുപ്പ് 'ആദിത്യ'യിലൂടെ സാക്ഷാത്ക്കരിച്ചത്.

പരിസ്ഥിതി മലിനീകരണം കുറച്ചു, ഇന്ധന ഉപയോഗം ലാഭിച്ചു...രണ്ടു വർഷം ആദിത്യ എന്തു നേടി എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ്. ആറര ലക്ഷം ജനങ്ങളേയും കൊണ്ട് 38,000 കിലോമീറ്റർ ദൂരം ആദിത്യ ഓടിക്കഴിഞ്ഞു. സാധാരണ ബോട്ടാണെങ്കിൽ ആവശ്യമായിരുന്ന 58,450 ലിറ്റർ ഡീസലാണ് ലാഭിച്ചത്. അതു വഴി 40 ലക്ഷം രൂപ ജലഗതാഗത വകുപ്പ് നേട്ടമുണ്ടാക്കി. സാധാരണ ബോട്ടാണെങ്കിൽ പുറന്തള്ളുമായിരുന്ന 1,29 ,439 കിലോഗ്രാം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് എത്തുന്നതും ഇല്ലാതാക്കിയത് ആദിത്യയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ജലഗതാഗത മേഖലയെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മാറ്റുന്നതിന് ഭരണത്തിന്റെ ആയിരം ദിവസങ്ങൾക്കകം കഴിഞ്ഞിട്ടുണ്ട്. കൂടുതൽ സോളാർ ബോട്ടുകൾ അടക്കം തയ്യാറാക്കി ഈ മേഖലയിലെ നവീകരണം വേഗത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനം.



from Kerala || Deshabhimani ​Online ​News http://bit.ly/2CrzLvw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages