തിരുവനന്തപുരം
വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം കുതിക്കുന്നതായി കേന്ദ്ര വ്യവസായ നയപ്രചാരണ വകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന‌് 18 ശതമാനം മാർക്കിന്റെ വർധനയാണ‌് നയപ്രചാരണ വകുപ്പ‌് രേഖപ്പെടുത്തിയത‌്. 2016–17 -സാമ്പത്തികവർഷത്തെ മാർക്ക‌് 26.09 ശതമാനമായിരുന്നെങ്കിൽ 2017–-18 വർഷത്തിൽ 44.79 ശതമാനമാക്കി ഉയർത്താൻ കേരളത്തിനായി. എൽഡിഎഫ‌് സർക്കാരിന്റെ വ്യവസായ നയങ്ങളാണ‌് ഈ നേട്ടത്തിനുപിന്നിൽ.
അനായാസം ചെയ്യാവുന്ന വ്യവസായങ്ങളുടെ സൂചികയിൽ 21–-ാം സ്ഥാനത്താണ‌് കേരളം. നടപ്പ‌് സാമ്പത്തികവർഷത്തിലെ നടപടികളിലൂടെ റാങ്കിങ്ങിലും വലിയമുന്നേറ്റമാണ‌് കേരളം പ്രതീക്ഷിക്കുന്നത‌്. ഭൂവിസ‌്തൃതിയിൽ കേരളത്തേക്കാൾ വലിയ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ‌്, തെലങ്കാന, ഗുജറാത്ത‌് എന്നിവയാണ‌് ആദ്യ മൂന്ന‌് സ്ഥാനങ്ങളിൽ. നവംബറിൽ പുതിയ റാങ്ക‌് പട്ടിക പ്രസിദ്ധീകരിക്കും.
നിക്ഷേപക, വ്യവസായ സൗഹൃദമാക്കി മാറ്റുന്നതിന‌് നടപടികൾ ലഘൂകരിച്ച സർക്കാർ നിലപാടിനോട‌് വ്യവസായലോകത്തുനിന്ന‌് മികച്ച പ്രതികരണമാണ‌് ലഭിക്കുന്നത‌്. സംരഭങ്ങൾക്ക‌് ലൈസൻസ‌് ലഭിക്കുന്നതിനുള്ള കാലാവധി 30 ദിവസമാക്കി ചുരുക്കിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2SIrTN8
via IFTTT
No comments:
Post a Comment