പെന്‍ഷന്‍പ്രായം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: ബിഇഎഫ്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

പെന്‍ഷന്‍പ്രായം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: ബിഇഎഫ്ഐ

കൊച്ചി> കാത്തലിക് സിറിയൻ ബാങ്ക് പെന്‍ഷന്‍പ്രായം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന്‌ ബിഇഎഫ്ഐ (ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജനുവരി 17ന് ചേർന്ന ബോർഡ് യോഗമാണ് പെന്‍ഷന്‍പ്രായം 60 ൽ നിന്ന് 58 ലേക്ക് വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ 58 വയസ് പൂർത്തിയായവർ ഏപ്രിൽ 1 മുതൽ സർവ്വീസിൽ നിന്ന് പിരിഞ്ഞു പോകണമെന്നാണ് ബാങ്ക് നൽകിയ നിർദ്ദേശം.

രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളിലെയും ഓഫീസർമാരുടെയും ജീവനക്കാരുടെയും റിട്ടയർമെന്റ് പ്രായം 60 ആണ്. വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന  നടപടിക്കെതിരെ ബാങ്ക്‌ അധികാരികളും കേന്ദ്ര സർക്കാരും ഇടപെടണമെന്ന് ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. 
 



from Kerala || Deshabhimani ​Online ​News http://bit.ly/2DpEEXF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages