ഇരിപ്പിടം അവകാശമാക്കിയതിനു പിന്നാലെ കടകളിലെ ജീവനക്കാര്‍ക്ക് പെന്‍ഷനും: രാജ്യത്ത് ആദ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

ഇരിപ്പിടം അവകാശമാക്കിയതിനു പിന്നാലെ കടകളിലെ ജീവനക്കാര്‍ക്ക് പെന്‍ഷനും: രാജ്യത്ത് ആദ്യം

തിരുവനന്തപുരം> ഇരിപ്പിടം ജീവനക്കാരുടെ അവകാശമാക്കിയ നടപടിക്ക് ശേഷം വീണ്ടും ചരിത്രം കുറിച്ച് സംസ്ഥാന സർക്കാർ. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും, തൊഴിലാളികൾക്കും ഇനി മുതൽ പെൻഷനും അർഹതയുണ്ടാകും.  രാജ്യത്ത് തന്നെ ആദ്യമായാണ് കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ പെൻഷന് അർഹരാകുന്നത്. 97 പേര്‍ക്കാണ് ആദ്യമായി  പെൻഷൻ അനുവദിച്ച‌ത‌്. പെൻഷൻ വിതരണോദ‌്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 'കടകളും, വാണിജ്യസ്ഥാപനങ്ങളും വെൽഫെയർ ഫണ്ട് ബോർഡ്' വഴിയാണ് പദ്ധതി നടപ്പിലാക്കുക.

ജനക്ഷേമം, വികസനം, തൊഴിലാള‌ി സംരക്ഷണം എന്നിവ കോർത്തിണക്കിയുള്ള വികസന പദ്ധതികളാണ‌് സർക്കാർ നടപ്പാക്കുന്നതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട തൊഴിലാളി തൊഴിലുടമ ബന്ധവും ആരോഗ്യപരമായ തൊഴിൽ സംസ‌്കാരവുമാണ‌് സർക്കാർ സൃഷ‌്ടിച്ചത‌്. മിനിമം കൂലി ഉറപ്പാക്കാൻ വ്യക്തമായ നടപടി സ്വീകരിച്ചു. 26 മേഖലകളിൽ മിനിമം വേതനം പുതുക്കി. കാലാവധി കഴിയുന്നതോടെ മറ്റിടങ്ങളിലും വേതനം പുതുക്കും. അടിസ്ഥാന വേതനം എല്ലാ മേഖലകളിലും ഉറപ്പുവരുത്തും. തൊഴിലാളി ആരാണോ എന്ന‌് നോക്കില്ല.

റിസർവ‌് ബാങ്കിന്റെ കണക്ക‌് പ്രകാരം 79 ശതമാനം തൊഴിൽ മേഖലയിലും സുരക്ഷിതത്വമില്ല. തൊഴിലാളികളുടെ അവകാശം ഹനിക്കുകയും കോർപറേറ്റുകൾക്ക‌് സഹായം ചെയ്യുകയുമാണ‌്. എന്നാൽ, കേരളത്തിൽ അതല്ല അവസ്ഥ. തൊഴിലാളികൾക്ക‌് അനുകൂലമായ നടപടികളാണ‌് കേരളം സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 പെൻഷൻ വിതരണോദ‌്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിയ്ക്കുന്നു
തൊഴിൽ മന്ത്രി ടി പി രാമകൃഷ‌്ണൻ അധ്യക്ഷനായി. വികലമദ്യനയത്തിന്റെ ഫലമായി വഴിയാധാരമായ ബാർ ഹോട്ടൽ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രി ടി പി രാമകൃഷ‌്ണൻ അധ്യക്ഷനായി. വികലമദ്യനയത്തിന്റെ ഫലമായി വഴിയാധാരമായ ബാർ ഹോട്ടൽ തൊഴിലാളികൾക്ക് ജീവിതമാർഗം കണ്ടെത്താനായി ആവിഷ്‌കരിച്ച ‘സുരക്ഷ സ്വയംതൊഴിൽ’ പദ്ധതിയാണ് ഈ സർക്കാരിന്റെ തൊഴിലാളി സംരക്ഷണ നടപടികളിൽ ഏറ്റവും പുതിയതെന്ന് അദ്ദേഹം പറഞ്ഞു.  

ക്ഷേമനിധി ബോർഡ് തൊഴിലാളി സംഘടനാ പ്രതിനിധികളായ അഡ്വ. പി സജി, വി ആർ പ്രതാപൻ, സോളമൻ വെട്ടുകാട‌്, പൂന്തുറ സജീവ‌്, കുറ്റിച്ചൽ സുരേന്ദ്രൻ, ബി വിജയകുമാർ, അഡ്വ. ഏലിയാസ‌്, എം കുമാർ, വി ജെ ജോസഫ‌്, ബോർഡ‌് അംഗങ്ങളായ അഡ്വ. എസ‌് കൃഷ‌്ണമൂർത്തി, ടി കെ  ലോഹിതാക്ഷൻ, പി സുബ്രഹ്മണ്യൻ, ജി ജയപാലൻ, കെ എം ലെനിൻ, ആർ ബൈജു, കെ കൃഷ‌്ണൻ, ലക്ഷ‌്മി രഘുനാഥൻ, ബി എസ‌് ജയകുമാർ എന്നിവർ സംസാരിച്ചു. ചെയർമാൻ അഡ്വ. കെ. അനന്തഗോപൻ സ്വാഗതവും സിഇഒ ബീനാമോൾ വർഗീസ‌് നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2FHo5ZS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages