തിരുവനന്തപുരം
ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി യാഥാർഥ്യമായത‌് മറയ‌്ക്കാൻ ‘പട്ടിക’യെ ചൊല്ലി വിവാദം. ഓൺലൈൻ വഴി രജിസ‌്റ്റർ ചെയ‌്ത‌് ദർശനം നടത്തിയവരുടെ വിവരം സർക്കാരിന്റെ പക്കലുണ്ടെന്ന‌് സുപ്രീകോടതിയിൽ സർക്കാർ അഭിഭാഷകൻ പരാമർശിച്ചതിൽ തൂങ്ങിയാണ‌് വിവാദം. കോടതിയിൽ ഔദ്യോഗിക രേഖകൾ നൽകുകയോ സത്യവാങ‌്മൂലം സമർപ്പിക്കുകയോ ചെയ‌്തിട്ടില്ല. അഭിഭാഷകൻ ഉന്നയിച്ച കാര്യം കോടതി പരിഗണിച്ചതുമില്ല. എന്നിട്ടും ആന്ധ്രയിലും തമിഴ‌്നാട്ടിലും ചെന്ന‌് ശബരിമലയിലേക്ക‌് സർക്കാർ ആൾക്കാരെ ക്ഷണിച്ചുവരുത്തിയെന്ന മട്ടിലാണ‌് ഒരുവിഭാഗം മാധ്യമങ്ങളുടെ പ്രചാരണം.
പൊലീസിന്റെ ‘വെർച്വൽ ക്യൂ’ ഓൺലൈനായി രജിസ‌്റ്റർ ചെയ‌്ത ശേഷം ദർശനത്തിനെത്തിയവരുടെ കണക്കാണ‌് കോടതിയിൽ പരാമർശിച്ചത‌്. രജിസ‌്ട്രേഷന‌് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ‌് പട്ടിക തയ്യാറാക്കിയത‌്. രജിസ‌്റ്റർ ചെയ‌്ത സമയത്ത‌് നൽകിയ വിവരങ്ങളുടെ പൂർണ ഉത്തരവാദിത്തം അപേക്ഷകനാണ‌്. തെറ്റുണ്ടെങ്കിൽ തിരുത്തേണ്ടത‌് അപേക്ഷകന്റെമാത്രം ഉത്തരവാദിത്തവുമാണ‌്. വസ‌്തുത ഇതായിരിക്കെയാണ‌് പ്രായ, ലിംഗ വ്യത്യാസങ്ങളുടെ പേരിലുള്ള വിവാദങ്ങൾ. ഓൺലൈനായി രജിസ‌്റ്റർ ചെയ‌്തവർ പമ്പയിലെ പരിശോധനാകേന്ദ്രത്തിൽ പ്രിന്റ‌് ഔട്ടും തിരിച്ചറിയൽ രേഖയും കാണിച്ചാണ‌് ദർശനത്തിനുള്ള കൂപ്പൺ വാങ്ങിയത‌്. രജിസ‌്റ്റർ ചെയ‌്ത വേളയിൽ ഉൾപ്പെടുത്തിയ തിരിച്ചറിയൽ രേഖ ഇതിനായി കാണിക്കുകയും വേണം. ഇവരുടെ പ്രായമോ മറ്റ‌് വിവരങ്ങളോ സൂക്ഷ‌്മപരിശോധനയ‌്ക്ക‌് വിധേയമാക്കേണ്ടതില്ല.
പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 51 പേരിൽ 13 പേരുടെ കാര്യത്തിലാണ‌് തർക്കം. അവശേഷിക്കുന്ന 38 പേർ 10–-50 ഇടയ‌്ക്കുള്ളവരാണെന്നത‌് തർക്കമറ്റ കാര്യവുമാണ‌്. വിവാദം സൃഷ്ടിക്കുന്നവർ ഈ വസ‌്തുത ബോധപൂർവം മറച്ചുവയ‌്ക്കുന്നു.
from Kerala || Deshabhimani Online News http://bit.ly/2T4tEo2
via IFTTT
No comments:
Post a Comment