കണ്ണൂർ> അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ‌് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കെ എം ഷാജി എസ്ഐ ശ്രീജിത്ത് കൊടേരിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കാൻ വഴിയൊരുക്കിയ വിവാദ ലഘുലേഖകൾ പൊലീസ് പിടിച്ചെടുത്തതല്ലെന്നും എസ്ഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഴിക്കോട‌് എംഎൽഎയായിരുന്ന ഷാജി കോടതിയെ സമീപിച്ചത‌്.എസ‌്ഐക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
അഴീക്കോട് മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചഘട്ടത്തിൽ വർഗീയ പ്രചാരണം നടത്തിയെന്ന‌് വിലയിരുത്തിയാണ് കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് നവംബർ ഒമ്പതിന് ഹൈക്കോടതി റദ്ദാക്കിയത്. എൽഡിഎഫ‌് സ്ഥാനാർഥി സിപിഐ എമ്മിലെ എം വി നികേഷ് കുമാർ നൽകിയ ഹരജിയിലായിരുന്നു ഉത്തരവ്. ഷാജിക്ക് ആറുവർഷത്തെ അയോഗ്യതയും കൽപിച്ചിരുന്നു. യുഡിഎഫുകാരിയായ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ‌് എൻ പി മനോരമയുടെ വീട്ടിൽനിന്നാണ് വിവാദ ലഘുലേഖകൾ പിടിച്ചെടുത്തതെന്ന എസ്ഐയുടെ സാക്ഷിമൊഴിയുടെകൂടി അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. തുടർന്നാണ‌് ഷാജി എസ‌്ഐക്കെതിരെ തിരിഞ്ഞത‌്.
from Kerala || Deshabhimani Online News http://bit.ly/2R21rwg
via IFTTT
No comments:
Post a Comment