ആലപ്പുഴ> സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിൽ 96ാം വയസില്‍ ഒന്നാം റാങ്ക് ജേതാവായ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്യായനിയമ്മയെ തേടി മറ്റൊരു അംഗീകാരം കൂടി. വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായുള്ള കോമണ്‍വെല്‍ത്ത് ലേണിങ‌് ഗുഡ് വില്ലിന്റെ അംബാസഡറായി തെരഞ്ഞെടുത്ത വാർത്തയാണ‌് കാര്‍ത്യായനിയമ്മയെ തേടി എത്തുന്നത‌്. 53 അംഗരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാര്‍ത്യായനിയമ്മയെ നേരത്തെ സന്ദര്‍ശിച്ചിരുന്നു.
സംസ്ഥാന സാക്ഷരതാ മിഷന്റെ അഞ്ചരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് ആലപ്പുഴ മുട്ടം സ്വദേശിയായ കാര്‍ത്യായനിയമ്മ. നാലാം ക്ലാസ് തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് നിലവില്‍ കാര്‍ത്യായനി അമ്മ. തുടര്‍ന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യത പരീക്ഷയും എഴുതി ജയിക്കുകയാണ് കാര്‍ത്യായനിയമ്മയുടെ ലക്ഷ്യം. കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം അറിയിച്ച ഇവര്‍ക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ലാപ്‌ടോപ്പ് സമ്മാനമായി നല്‍കിയിരുന്നു. കൊച്ചുമകന്റെ സഹായത്തോടെ കംപ്യൂട്ടര്‍ പഠിക്കാനും കാര്‍ത്യായനിയമ്മ ശ്രമിക്കുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ ചേപ്പാട് വില്ലേജിൽ മുട്ടം എന്ന ഗ്രാമത്തിലാണ് കാര്‍ത്യായനിയമ്മയുടെ വീട്. രണ്ട് വർഷം മുമ്പ് മകൾ അമ്മിണി സാക്ഷരതാ ക്ലാസ്സിൽ പോയി പഠിച്ചതാണ് കാർത്യായനി അമ്മയ്ക്ക് പ്രചോദനമായത്. അഞ്ചാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് ചെറുമക്കളുണ്ട് കാർത്യായനി അമ്മയ്ക്ക്. പഠനത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവരോടിയെത്തുമെന്ന് കാർത്യായനി അമ്മ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2TWVlPI
via IFTTT
No comments:
Post a Comment