ശബരിമല > ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ഭക്തരുടെ ഭാഗത്തുനിന്നും ഒരു പ്രതിഷേധവുമുണ്ടായില്ലെന്ന് ദര്‍ശനം നടത്തിയ ബിന്ദു. പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടത്. അവര്‍ സുരക്ഷയൊരുക്കി. തങ്ങളെ ഭക്തര്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും ഒരു പ്രതിഷേധവും ഉണ്ടായിരുന്നില്ല. ഒരു ഭയവും അതിനാല്‍ തോന്നിയില്ലെന്നും ബിന്ദു പറഞ്ഞു.
പുലര്‍ച്ചെ മൂന്നേമുക്കാലിനാണ് ദര്‍ശനം നടത്തിയതെന്നും ഈ സമയത്തൊന്നും ഒരു ഭക്തനും പ്രതിഷേധിച്ചില്ലെന്നും ബിന്ദു പറഞ്ഞു.ഭക്തര്‍ പ്രതിഷേധിക്കാത്തതിനാല്‍ ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് ഭക്തരെന്ന പേരില്‍ കയറിക്കൂടിയ
സംഘപരിവാര്‍ അക്രമികള്‍ തന്നെയായിരുന്നെന്ന് കൂടി വീണ്ടും വ്യക്തമാകുകയാണ്.
from Kerala || Deshabhimani Online News http://bit.ly/2s3HCur
via IFTTT
No comments:
Post a Comment