കേര‌ള ബജറ്റ‌് ഇന്ന്‌; രാവിലെ ഒമ്പതിന‌് അവതരണം തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

കേര‌ള ബജറ്റ‌് ഇന്ന്‌; രാവിലെ ഒമ്പതിന‌് അവതരണം തുടങ്ങും

തിരുവനന്തപുരം > അടുത്ത സാമ്പത്തിക വർഷത്തേയ‌്ക്കുള്ള സംസ്ഥാന ബജറ്റും വോട്ട‌് ഓൺ അക്കൗണ്ടും ധനമന്ത്രി ടി എം തോമസ‌് ഐസക‌് വ്യാഴാഴ‌്ച നിയമസഭയിൽ  അവതരിപ്പിക്കും. ഈ സർക്കാരിന്റെ നാലാമത്തെതും, തോമസ‌് ഐസക്ക‌് അവതരിപ്പിക്കുന്ന 10–-ാമത‌് ബജറ്റുമാണിത‌്. രാവിലെ ഒമ്പതിന‌് അവതരണം ആരംഭിക്കും.

പ്രളയത്തെതുടർന്നുള്ള സാമ്പത്തിക  സ‌്തംഭനാവസ്ഥയുടെയും ജിഎസ‌്ടിയുടേയുമൊക്കെ ഫലമായി അടുത്ത വർഷം പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്കിൽ 1.5 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന‌് ധനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട‌്. 2018ൽതന്നെ പ്രതീക്ഷിച്ച വളർച്ചാ നിരക്ക‌് നേടാനായിട്ടില്ല. ഇതിന്റെ തുടർച്ചായുള്ള സാമ്പത്തിക സ്ഥിതിഗതികളാണ‌് അടുത്ത വർഷവും നേരിടേണ്ടിവരിക. ചെലവ‌് കുറയ‌്ക്കാതെ ധനകമ്മിയും റവന്യുകമ്മിയും കുറയ‌്ക്കുന്നതിനുള്ള വെല്ലുവിളിയായിരിക്കും ബജറ്റ‌് ഏറ്റെടുക്കുക.

ഫെബ്രുവരി നാലിന‌് ബജറ്റിൻമേലുള്ള പൊതുചർച്ച ആരംഭിക്കും. അഞ്ചിനും ആറിനും തുടരും. ഏഴിന‌് വോട്ട‌് ഓൺ അക്കൗണ്ടിൽ ചർച്ചയും പാസാക്കലും നടക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2WvfH4N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages