തിരുവനന്തപുരം > ഗുരുവചനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി. കേരളത്തിന്റെ മുന്നേറ്റത്തിന് നവോത്ഥാന നായകര്‍ നല്‍കിയ സംഭാവന മന്ത്രി എടുത്തുപറഞ്ഞു. പ്രളയ പുനരധിവാസം വിജയകരമായി പൂര്‍ത്തിയാക്കി.
.jpg)
എന്നാല്‍ പ്രളയകാലത്തെ ഒരുമ തകര്‍ക്കുന്ന തരം പ്രവര്‍ത്തനങ്ങളായിരുന്നു ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായത്. പക്ഷേ സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍.
1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം സഹായം നിഷേധിക്കുകയാണ് ഉണ്ടായത്. കേരളത്തോട് എന്തിനീ ക്രൂരത എന്നാണ് കേന്ദ്രസര്‍ക്കാരിനോട് മലയാളികള്‍ ചോദിക്കുന്നത്. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് സമഗ്ര ജീവനോപാധി പദ്ധതികള്‍ക്കായി 250 കോടി രൂപ അനുവദിക്കും.
രണ്ടാം കുട്ടനാട് പാക്കേജിനായി 1000 കോടി രൂപ പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടിയും പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടിയും കൃഷിനാശം നേരിടാന്‍ 20 കോടിയും അനുവദിക്കും.
റബര്‍ താങ്ങുവില 500 കോടി രൂപ അനുവദിക്കും. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും. നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിനായി 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും.
വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി തയ്യാറാക്കും. കുരുമുളക് കൃഷിക്ക് 10 കോടി അനുവദിക്കും, പൂകൃഷിക്ക് അഗ്രി സോണ്‍.
കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ജിഡിസിഎ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും.
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴി. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും.
ജീവനോപാധി വികസനത്തിന് 4500 കോടി അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടിയും അനുവദിക്കും
നവോത്ഥാനപഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. സ്ത്രീശാക്തീകരണത്തിനുള്ള സമഗ്രസംഭാവനക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌കാരം നല്‍കും.
from Kerala || Deshabhimani Online News http://bit.ly/2sWyoAP
via IFTTT
No comments:
Post a Comment